പരിസ്ഥിതി ദിനത്തിൽ പോലീസ് ആസ്ഥാനത്ത് പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ചു

By online desk .05 06 2020

imran-azhar

 

 

തിരുവനന്തപുരം: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ചു. കൃഷിവകുപ്പ്, സന്നദ്ധസംഘടനയായ സ്വസ്തി ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇന്ന് അഞ്ച് വൃക്ഷത്തൈകള്‍ വീതം നട്ടു. ബറ്റാലിയനുകളിലും എ.ആര്‍ ക്യാമ്പുകളിലും 100 മരങ്ങള്‍ വീതമാണ് നട്ടത്. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ആംഡ് പോലീസ് ബറ്റാലിയന്‍ ആസ്ഥാനത്ത് എ.ഡി.ജി.പി കെ.പദ്മകുമാര്‍ മാവിന്‍തൈ നട്ടു. ഡി.ഐ.ജി പി.പ്രകാശ്, മറ്റ് ഓഫീസര്‍ മാരായ സോളമന്‍, രാജു എബ്രഹാം, സി.വി.ശശി എന്നിവര്‍ പങ്കെടുത്തു.

 

OTHER SECTIONS