വെള്ളപ്പൊക്കം; 2050 ഓടെ ജനസംഖ്യ പാതിയിലേക്ക് !

By Kavitha J.18 Jul, 2018

imran-azhar

 

ലോകത്താകമാനം വെളളപ്പൊക്കം മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചില്‍ ഒന്നാണ്. ലോക ബാങ്ക് നടത്തിയ പഠനത്തിലെ വിവരമനുസരിച്ച് 2050 ഓടെ പ്രളയങ്ങള്‍ കവര്‍ന്നതിന് ശേഷമുള്ള ഇന്ത്യയിലെ ജനസംഖ്യ പാതിയായി കുറയുമെന്നാണ്. 2018 മാര്‍ച്ച് 19ന് കേന്ദ്ര ജല സമിതി രാജ്യ സഭയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരമനുസരിച്ച്, 1953നും 2017നും ഇടയില്‍ 107,487 ജീവനുകളാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് ഇല്ലാതായത്. കൂടാതെ വീടുകള്‍ക്കും, ധാന്യ വിളകള്‍ക്കും, പൊതുസ്വത്തുകള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ 365,860 കോടിയുടെ നഷ്ടം, അഥവാ ഇന്ത്യയുടെ നിലവിലുള്ള മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3 ശതമാനം നഷ്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നത്.

 

രാജ്യസഭയ്ക്ക് നല്‍കിയ മറുപടിയില്‍, വെള്ളപ്പൊക്കത്തിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്, ചുരുങ്ങിയ കാലയളവില്‍ സംഭവിക്കുന്ന തീവ്രതയേറിയ മഴ, അപര്യാപതമായ ജലനിര്‍മ്മഗ്ഗന സംവിധാനം, വിദഗ്ദമായി സംവിധാനം ചെയ്യാത്ത ജലസംഭരണ വ്യവസ്ഥകള്‍, വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുടെ 
അപര്യാപ്തത എന്നിവയാണ്.OTHER SECTIONS