മധുരയില്‍ 47 മയിലുകള്‍ ചത്തൊടുങ്ങി

By Kavitha J.05 Aug, 2018

imran-azhar

 

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ 47 മയിലുകള്‍ ചത്തൊടുങ്ങി. ശനിയാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്. വനം വകുപ്പ് അധികൃതരുടെ നിഗമനത്തില്‍ മയിലുകളുടെ മരണകാരണം വിഷം കലര്‍ന്ന നെല്ല് കഴിച്ചതാവാമെന്നാണ്. നെല്‍ച്ചെടികളില്‍ കീടങ്ങളെ കൊല്ലുന്നതിനായി കീടനാശിനികള്‍ തളിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ വിഷം കലര്‍ന്ന നെല്ലായിരിക്കാം മയിലുകള്‍ കഴിച്ചതെന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു. ഇതിന് മുന്‍പും മയിലുകള്‍ കൂട്ടത്തോടെ മരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.