എറണാകുളത്തിന് മുകളില്‍ ന്യൂനമര്‍ദം: നാല് ജില്ലകളില്‍ മഴക്ക് സാധ്യത,ജാഗ്രതാ നിര്‍ദേശം

By Anju N P.17 11 2018

imran-azhar

 

കൊച്ചി: ഗജ ചുഴലിക്കാറ്റ് എറണാകുളം ജില്ലയുടെ മുകളില്‍ ന്യൂനമര്‍ദമായി രൂപപ്പെട്ടതിനു പിന്നാലെ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിര്‍ദേശം നല്‍കി. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. അതിനിടെ, കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ പലയിടത്തും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം-എറണാകുളം റോഡില്‍ മുട്ടുചിറ, സിലോണ്‍ കവല എന്നിവിടങ്ങളില്‍ മരം വീണു. മുട്ടുചിറയില്‍ ഭാഗത്തു കൂടി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. കടുത്തുരുത്തി- പാലാ റോഡില്‍ വെള്ളക്കെട്ടു മൂലം ഗതാഗതം മുടങ്ങി.

 

OTHER SECTIONS