താജ് മഹല്‍; ശത വര്‍ഷ പദ്ധതി

By Kavitha J.17 Jul, 2018

imran-azhar

 

ന്യൂഡല്‍ഹി: സംരക്ഷിക്കാന്‍ കഴിയില്ലങ്കില്‍ താജ്മഹല്‍ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്ന്, താജ് മഹല്‍ സംരക്ഷിക്കുന്നതിന് പുതിയ നടപടികള്‍ സ്വീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടുത്ത നൂറു വര്‍ഷത്തെ സംരക്ഷണം മുന്നില്‍ കണ്ടു കൊണ്ടാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയ്ക്ക് രൂപം കൊടുക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്മാരകത്തിന്റെ പരിസരത്ത് നിലനില്‍ക്കുന്ന മലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാനാണ് ആദ്യ ഘട്ടത്തില്‍ സര്‍ക്കാരിന്റെ നീക്കം. തുടര്‍ന്ന് പ്രദേശത്ത് സുസ്ഥിര ഗതാഗതത്തിനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

 

 യമുനയില്‍ നിക്ഷേപിക്കപ്പെടുന്ന ഖര-ദ്രവ്യ മാലിന്യങ്ങള്‍ നീക്കനും, ഈ പ്രവണത തടയാനുമാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. താജ് മഹലിന്റെ തീരത്ത് ഒരു റബ്ബര്‍ ഡാം പണി കഴിപ്പിക്കാനും പദ്ധതിയുണ്ട്. യമുനയിലെ മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കാനാണ് ശ്രമിക്കുന്നത്.OTHER SECTIONS