വംശനാശഭീഷണി നേരിടുന്ന നീര്‍ന്നായ്ക്കളില്‍ മാരകരോഗ ഭീഷണി

By Kavitha J.12 Jul, 2018

imran-azhar

 

അതീവ വംശനാശഭീഷണി നേരിടുന്ന ഹവായിയന്‍ മോങ്ക് സീല്‍ എന്നറിയപ്പെടുന്ന നീര്‍നായ്ക്കളില്‍ രണ്ടെണ്ണത്തിനെ ചത്ത നിലയില്‍ ഹവായിലെ ഓഹു ബീച്ചില്‍ കണ്ടെത്തി. കണ്ടെത്തിയ രണ്ടും പെണ്‍ നീര്‍ന്നായ്ക്കളായിരുന്നു. അവയിലൊരെണ്ണം ഗര്‍ഭിണിയുമായിരുന്നു. വളര്‍ത്തുപൂച്ചകളില്‍ കാണപ്പെടുന്ന ടോക്‌സോപ്ലാസ്‌മോസിസ് എന്ന മാരകരോഗം മൂലമാണ് ഇവ മരിച്ചതെന്നാണ് ഇവയെ പരിശോധിച്ച മൃഗ ഡോക്ടര്‍മാര്‍ പറയുന്നത്.

 

ഈ നീര്‍ന്നായ്ക്കളുടെ മരണം ടോക്‌സോപ്ലാസ്‌മോസിസ് രോഗത്തെ ഗൗരവപൂര്‍ണ്ണമാ
ക്കുന്നു എന്നാണ് ക്ലയര്‍ സൈമണ്‍ എന്ന മൃഗ ഡോക്ടര്‍ പറയുന്നത്. ഹവായിയന്‍ മോങ്ക് സീല്‍ വംശത്തില്‍പ്പെടുന്ന 1300 നീര്‍ന്നായ്ക്കള്‍ മാത്രമേ ഭൂമുഖത്ത് ശേഷിക്കുന്നുള്ളു എന്നത്, ഈ രോഗത്തിനെക്കുറിച്ചുള്ള ഗൗരവവും വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താനൊരുങ്ങുകയാണ് ഗവേഷകര്‍.