സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

By Anju N P.25 May, 2018

imran-azhar

 

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 29 വരെ മഴയുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 35-45 കിലോമീറ്ററായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 


സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും മുന്നറിയിപ്പു നല്‍കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി.

 

OTHER SECTIONS