തിരുവനന്തപുരത്ത് കനത്ത മഴ; തിരദേശക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

By anju.03 11 2018

imran-azhar

തിരുവനന്തപുരം: തുലാവര്‍ഷം വരവറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴ. തലസ്ഥാന നഗരിയിലും കനത്ത മഴ തുടരുകയാണ്. അഗസ്ത്യ വനമേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ നെയ്യാര്‍ ഡാമിന്റെ നാലുഷട്ടറുകളള്‍ ഒരടിവീതം തുറന്നു. പേപ്പാറ ഡാമിന്റെയും ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. നെയ്യാറിന്റെയും കരമനയാറിന്റെയും തീരത്തുതാമസിക്കുന്നവര്‍ക്ക് ജലസേചന അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

വരുന്ന ആറ് ദിവസം സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ച് ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊണ്ട ചുഴലിക്കാറ്റുകളും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവുമാണ് തുലാമഴ വൈകാന്‍ കാരണമായത്.

 


ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാവര്‍ഷക്കാലം. ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് കാരണം തുലാവര്‍ഷം വൈകി. ഒക്ടോബറില്‍ കേരളത്തില്‍ 292.4 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടതെങ്കിലും 306.1 മില്ലിമീറ്റര്‍ മഴ കിട്ടി.

 

OTHER SECTIONS