കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യത

By online desk .11 06 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയുടെന്ന് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുന്നറിയിപ്പ് നൽകി . കൂടാതെ സംസ്ഥാനത്തിലെ പല ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ജൂണ്‍ 11 :ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂണ്‍ 12 :മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂണ്‍ 13 :എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂണ്‍ 14:ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂണ്‍ 15: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

മഴയുടെ കൂടെ ശക്തികൂടിയ കാറ്റിനും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഉരുൾ പൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തു താമസിക്കുന്നവർ , നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കൂടാതെ കടലാക്രമണ സാധ്യതയുള്ള തീരെ ദേശ വാസികളും ജാഗ്രതയോടെ ഇരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു . കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

OTHER SECTIONS