കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴക്ക് സാധ്യത ;എട്ടു ജില്ലകളിൽ യെല്ലോ അലെർട്ട്

By online desk .14 06 2020

imran-azhar



തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴക്ക് സാധ്യതയുടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി , അതേത്തുടർന്ന് എട്ടു ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു

 

 ജൂണ്‍14:ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,

കാസര്‍കോട്
ജൂണ്‍ 15: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ജൂണ്‍ 16: ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട്
ജൂണ്‍ 17: കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

OTHER SECTIONS