ഒരു തേനീച്ചയ്ക്ക് പറയാനുള്ളത്

By Online Desk.12 Jan, 2018

imran-azhar

 

 

പൊന്നേ തേനേ എന്നൊക്കെ പറയാന്‍ എന്തെളുപ്പമാണ്. നീ മധു പകരൂ മലര്‍ ചൊരിയൂ എന്നു പാടാനും. പക്ഷേ ഒരു തള്ളി തേന്‍ ശേഖരിക്കാനുള്ള തേനീച്ചയുടെ അദ്ധ്വാനം ആരറിയുന്നു. ഈ വീഡിയോ നോക്കൂ. ഓരോ പൂവിനുള്ളിലും നുഴഞ്ഞു കയറണം. തേനുണ്ടോ എന്നു പരിശോധിക്കണം. ഉണ്ടെങ്കില്‍ അത് സംഭരിച്ച് പുറത്തിറങ്ങണം. അടുത്ത പൂവിലും ഇതേപോലെ നുഴഞ്ഞു കയറണം പിന്നീട് തേനീച്ചക്കൂട്ടില്‍ കൊണ്ടുവയ്ക്കണം.

 

 

 

 

 

വീണ്ടും വരണം. റോഡുവക്കിലാണ് പൂവുകള്‍ നില്ക്കുന്നതെങ്കില്‍ വാഹനങ്ങളുടെ ശല്യം സഹിക്കണം, വഴിനടക്കാരുടെ വര്‍ത്തമാനവും. എങ്കിലും ഇതെല്ലാം സഹിച്ച്, വെയിലുകൊണ്ട് തേനീച്ച തേന്‍ കൊണ്ടു വരുന്നു. നമുക്ക് നുകര്‍ന്നാല്‍ മതിയല്ലോ! തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കാമ്പസില്‍ നിന്നാണ് ഈ ദൃശ്യം.

 

OTHER SECTIONS