ജെല്ലി ഫിഷ് നിറഞ്ഞ് കോവളം ബീച്ച്; സഞ്ചാരികള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ഒരുപോലെ തലവേദന

By Vidyalekshmi.28 09 2021

imran-azhar

 


തിരുവനന്തപുരം: കോവളം ബീച്ചിൽ ജെല്ലി ഫിഷുകള്‍ തീരത്തടിഞ്ഞ് ദുർഗന്ധം വമിച്ചതോടെ സഞ്ചാരികൾക്കും ശുചീകരണ തൊഴിലാളികള്‍ക്കും ഒരുപോലെ തലവേദനയാകുന്നു.ഒരാഴ്ചയായി തിരമാലകളുടെ ശക്തിയിൽ കരയിലേക്ക് നൂറുകണക്കിന് ജെല്ലി ഫിഷുകൾ വന്നടിയുന്നതോടെ പ്രദേശവാസികള്‍ക്കും തലവേദനയാകുന്നു.

 

 


ബീച്ച് കൈയ്യടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നതിനാൽ കുഴിച്ച് മൂടാനുള്ള ശുചികരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കണ്ടില്ല. ആഗസ്റ്റ് മാസത്തോടെ കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ തീരത്തേക്ക് വരുക പതിവായിരുന്നു.

 

 

എന്നാല്‍ ഇത്തവണ ജെല്ലി ഫിഷുകളുടെ എണ്ണം കൂടുതലാണെന്ന് തൊഴിലാളികൾ പറയുന്നു.ടൺ കണക്കിന് ജെല്ലി ഫിഷുകളെ ശുചീകരണ തൊഴിലാളികള്‍ ബീച്ചിന് സമീപത്ത് കുഴിച്ച് മൂടിക്കഴിഞ്ഞു. എങ്കിലും ഉൾക്കടലിൽ നിന്നുള്ള ജെല്ലി ഫിഷുകളുടെ വരവ് മാറ്റമില്ലാതെ തുടരുകയാണ്.

 

 


ഇവ രൂക്ഷഗന്ധം പരത്തുന്നതോടൊപ്പം ബീച്ചിനെ വൃത്തിഹീനമാക്കുന്നു.കൂടാതെ ക്ലീനിംഗ് സ്റ്റാഫുകളുടെ എണ്ണക്കുറവും ബീച്ചുകളിൽ നിന്ന് തിരമാലകൾ പിൻമാറാത്തതും ജെല്ലികൾ മറവു ചെയ്യുന്നതിന് തടസമാകുന്നു.

 

 

OTHER SECTIONS