'പ്ലാസ്റ്റിക്ക് ബയ്ബാക്ക്' പദ്ധതിയുമായി മഹാരാഷ്ട്ര

By Kavitha J.10 Jul, 2018

imran-azhar

 

മുംബൈ: രാജ്യത്തെ പതിനെട്ട് സംസ്ഥാനങ്ങള്‍ പ്ലാസ്റ്റിക്ക് നിരോധനത്തിലേക്ക് കടക്കുമ്പോള്‍ പുതിയ പദ്ധതിയുമായി എത്തുകയാണ് മഹാരാഷ്ട്ര. 'പ്ലാസ്റ്റിക്ക് ബയ്ബാക്ക്' എന്ന ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്, നിരോധിക്കാത്ത എന്നാല്‍ പുനചംക്രമണം ചെയ്യാന്‍ സാധിക്കാത്ത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ വീണ്ടും ഉപയോഗിക്കുക എന്നതാണ്. പെറ്റ് ബോട്ടിലുകള്‍, പാല്‍ കവറുകള്‍ തുടങ്ങി വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ വാങ്ങിയ കടയില്‍ തന്നെ തിരികെ ഏല്‍പ്പിച്ച്, ഇത് വീണ്ടും ഉപയോഗ യോഗ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി ഇടുന്നത്.

 

ഈ ബയ്‌ബാക്ക് പദ്ധതി പ്രവർത്തിക്കുന്നത്, വീണ്ടും ഉപയോഗിക്കാവുന്ന ഓരോ ഉത്പന്നങ്ങളിലും അവ എവിടെ നിന്നാണോ വിറ്റു പോയത് ആ കടക്കാരന്റെ പേരും കോഡും, തിരികെ കൊടുക്കുമ്പോള്‍ ലഭിക്കുന്ന വിലയും രേഖപ്പെടുത്തിയിട്ടുണ്ടാകും. അവ കളഞ്ഞുപോകാതെ സൂക്ഷിക്കണം. പാൽ കവറിനു 50  പൈസ, ഒരു ലിറ്ററോ അതിനു മുകളിലോ ഉള്ള പെറ്റ് ബോട്ടിലുകൾക്കു ഒരു രൂപ, ഇരുന്നൂറു മില്ലി മുതൽ ഒരു ലിറ്റർ വരെയുള്ള ബോട്ടിലുകൾക്കു രണ്ടു രൂപ എന്നിങ്ങനെയാണ് നിരക്ക്. ഉപഭോക്‌താക്കൾ ഇവ കടക്കാരനോ പ്ലാസ്റ്റിക് ശേഖരിക്കുന്ന മിഷനിലോ നിക്ഷേപിക്കുന്പോൾ സർക്കാർ നിശ്ചയിച്ച തുക ലഭിക്കും. നാൽപ്പതോളം രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഈ പദ്ധതി ഇന്ത്യയിൽ ആദ്യമായി പരീക്ഷിക്കുന്നത് മഹാരാഷ്ട്രയാണ്. ഇത് ബുധനാഴ്ച മുതൽ പ്രയോഗത്തിൽ വരും.