സിംഹത്തിന്റെ പിടിയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മ ജിറാഫ്; കണ്ണ് നനയിപ്പിക്കുന്ന വീഡിയോ

By Anju N P.02 Dec, 2017

imran-azhar

 


മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാരനാണ് ജിറാഫെങ്കിലും കാട്ടിലെ മികച്ച വേട്ടക്കാര്‍ക്കു പോലും ഇവയെ പിടികൂടാന്‍ സാധിക്കാറില്ല. മാസം ലക്ഷ്യം വച്ച് വരുന്ന സിംഹങ്ങള്‍ക്ക് പലപ്പോഴും ജിറാഫുകളെ പിടികൂടാന്‍ വിഷമമായതിനാല്‍ അവര്‍ ലക്ഷ്യമിടുന്നത് കുട്ടി ജിറാഫുകളെയാണ്.

 

ഇങ്ങനെ അമ്മയുടെ സമീപത്ത് നിന്ന ഒരു കുട്ടി ജിറാഫിനെ നോട്ടമിട്ട സിംഹത്തില്‍ നിന്ന് ആ കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ജിറാഫ് നടത്തിയ ശ്രമം ആരുടെയും കണ്ണു നനയിക്കും. കെനിയയിലെ മാസായ് മാറയിലാണ് സംഭവം. സിംഹത്തില്‍ നിന്നു കുഞ്ഞിനെ രക്ഷിക്കാന്‍ കുഞ്ഞിനെ സ്വന്തം കാല്‍ക്കീഴിലാക്കുകയാണ് അമ്മ ജിറാഫ് ചെയ്തത്. എന്നാല്‍ കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ അമ്മജിറാഫിന്റെ മുതുകിലേക്ക് സിംഹം ചാടിക്കയറി. ഇതോടെ ജിറാഫിന്റെ കണക്കു കൂട്ടലുകളും തെറ്റി. സിംഹത്തെ കുടഞ്ഞെറിയാന്‍ ജിറാഫിന് സാധിച്ചെങ്കിലും ഇതിനിടെയില്‍ കുട്ടി നിലത്തു വീണു പോയി. അമ്മ കുതറിയോടിയ തക്കത്തിന് സിംഹം കുഞ്ഞു ജിറാഫിനെ പിടികൂടുകയും ചെയ്തു.

 

 

OTHER SECTIONS