മുളയിലുരുത്തിരിയുന്നു സ്‌ട്രോകള്‍

By Kavitha J.09 Jul, 2018

imran-azhar


പരിസ്ഥിതിയുമായി യോജിച്ചു പോകുന്നതിനും പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുമായി പുതിയ പദ്ധതിയുമായി, ആന്‍ഡമാന്‍ ദ്വീപിലുള്ള ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(ബി.എസ്.ഐ) ശാസ്ത്രജ്ഞന്‍ രംഗത്ത്. പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കു പകരം മുളയില്‍ നിര്‍മ്മിതമായ സ്റ്റ്രോ ഉപയോക്കുന്ന വിദ്യയുമായാണ് ഇദ്ദേഹം വന്നിരിക്കുന്നത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആന്‍ഡമാന്‍ ദ്വീപുകളില്‍ കണ്ടെത്തിയ മുള വര്‍ഗമായ ശ്ചിസോസ്റ്റച്ച്യു ആന്ഡമാനിക്കം എന്ന മുള വര്‍ഗമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.


വണ്ണം കുറഞ്ഞു നീളം കൂടിയ ഈ മുളക്കമ്പുകള്‍ കൊണ്ട് പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കു പകരം മുള സ്‌ട്രോകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ലാല്‍ ജി സിംഗ് എന്ന ബി.എസ്.ഐ.യുടെ തലവനും ഈ ആശയത്തിന്റെ ഉടമയുമായ ഇദ്ദേഹം പറയുന്നത്.


രണ്ടായിരത്തിപ്പതിനൊന്നു മുതല്‍ ഇക്കാര്യത്തില്‍ ധനിഖാരിയിലുള്ള പരീക്ഷണത്തോട്ടത്തില്‍ ഗവേഷണം നടത്തി വരുകയാണെന്നും, വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഈ സ്‌ട്രോകള്‍ക്കു പേറ്റന്റ് എടുത്ത ശേഷം, കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ ഇതിന്റെ അയ്യായിരം സാമ്പിള്‍ സ്‌ട്രോകള്‍ വിതരണം ചെയ്തുവെന്നും ഇദ്ദേഹം പറയുന്നു.


ഈ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയാണെങ്കില്‍ അടുത്ത വർഷം മുതല്‍ നാം പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കു പകരം മുളയിലുള്‍പ്പാദിപ്പിച്ച സ്‌ട്രോകള്‍ ഉപയോഗിച്ച് തുടങ്ങും.