By Rajesh Kumar.21 02 2021
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ ദുരന്തത്തിനു ശേഷം തടാകം രൂപപ്പെട്ടു. തപോവനിന് അഞ്ചു കിലോമീറ്റര്‍ മുകളിലായാണ് തടാകം രൂപം കൊണ്ടത്.
സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തിലാണ് മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി തടാകമുണ്ടായത്.
തടാകത്തിന്റെ ആഴം നാവികസേനയുടെ പ്രത്യേകസംഘം അളന്നു. തണുപ്പേറിയ തടാകം അളക്കല്‍ തികച്ചും സാഹസികമായിരുന്നു. എക്കോ സൗണ്ടര്‍ ഉപയോഗിച്ച് വ്യോമസേനയുടെ സഹായത്തോടെയായിരുന്നു പരിശോധന.
പരിശോധനക്കായി ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച ഹൈറെസല്യൂഷന്‍ ചിത്രങ്ങളാണ് ഉപയോഗിച്ചത്. ചിത്രങ്ങളുടെ സഹായത്തോടെ തടാകത്തിന്റെ സ്ഥാനവും വിസ്താരവും കണക്കാക്കി.
ദുരന്തത്തില്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ വ്യോമസേനയുടെ ഹെലികോപ്ടറിലാണ് നാവികസേനാംഗങ്ങള്‍ തടാകത്തിന് അരികിലെത്തിയത്.
ദുരന്തത്തില്‍ രൂപപ്പെട്ട തടാകം ആശങ്കയുണര്‍ത്തുന്നതാണ്. തടാകത്തിന്റെ അതിര്ഭിത്തികള് ഇടിഞ്ഞാല്‍ കെട്ടി നില്ക്കുന്ന വെള്ളം ശക്തമായൊഴുകി വീണ്ടും ദുരന്തത്തിനു കാരണമാകും എന്ന ആശങ്കയാണുള്ളത്.