154 അനധികൃത വ്യാവസായികശാലകള്‍ പൂട്ടുന്നു

By Kavitha J.20 Jul, 2018

imran-azhar


ചെന്നൈ: തമിഴ്‌നാട്ടിലെ നാമയ്ക്കല്‍ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 154 വ്യാവസായിക സംരഭങ്ങള്‍ അടച്ചു പൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (ടി.എന്‍.പി.സി.ബി) ഉത്തരവ്. ഈ സംരഭങ്ങള്‍ കാവേരി നദിയെ മലിനീകരിക്കുന്നു എന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി) കണ്ടെത്തലിനെ ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ മാര്‍ച്ചില്‍ സി.പി.സി.ബി നടത്തിയ സര്‍വ്വേയിലായിരുന്നു പ്രദേശത്ത് നിലനില്‍ക്കുന്ന വ്യാവസായിക സംരംഭങ്ങളില്‍ നിന്നും പിന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍ നദിയുടെ സ്വാഭാവിക ഘടനയെ നശിപ്പിക്കുന്നു എന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന്, ഇവര്‍ ടി.എന്‍.പി.സി.ബി യ്ക്ക് കാവേരിയില്‍ വന്നടിയുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ ജൂലായ് 20തോടെ എല്ലാ അനധികൃത നിര്‍മ്മാണശാലകള്‍ അടച്ചു പൂട്ടാനും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് 154 നിര്‍മ്മാണശാലകള്‍ അടച്ചു പൂട്ടുന്നത്.

OTHER SECTIONS