പെന്‍ഗ്വിനുകളുടെ കടന്നുവരവ്; ബൈക്കുള കാഴ്ചബംഗ്ലാവിന് 10.57 കോടി രൂപയുടെ നേട്ടം

By mathew.09 08 2019

imran-azhar

 

രണ്ട് വര്‍ഷത്തിനുള്ളില്‍ ബൈക്കുള കാഴ്ചബംഗ്ലാവ് നേടിയത് 10.57 കോടി രൂപ. വിവാദം സൃഷ്ടിച്ച പെന്‍ഗ്വിനുകളുടെ വരവോടെയാണ് വരുമാനത്തില്‍ വലിയൊരു വര്‍ധനവ് ഉണ്ടായത്. 25 ലക്ഷത്തോളം പേരാണ് ഇക്കാലത്ത് ഇവിടെ സന്ദര്‍ശനം നടത്തിയത്. 2017 ഏപ്രില്‍ മുതല്‍ 2019 ജൂലൈ വരെയുള്ള കാലത്താണ് കാഴ്ചബംഗ്ലാവിന് 10.57 കോടി രൂപ ലഭിച്ചത്. ഇതില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയാണ് കൂടുതല്‍ വരുമാനം ലഭിച്ചത്.

2016 ജൂലൈയില്‍ ദക്ഷിണ കൊറിയയില്‍ നിന്ന് 45 കോടി രൂപ ചിലവില്‍ ഇറക്കുമതി ചെയ്ത 8 പെന്‍ഗ്വിനുകളില്‍ ഡോറി എന്ന പെന്‍ഗ്വിന്‍ പിന്നീട് രോഗം ബാധിച്ച് ചത്തിരുന്നു. കൊടും മഞ്ഞില്‍ വസിക്കുന്ന ജീവികളെ നഗരത്തിലെ ചൂടുള്ള കാലാവസ്ഥയില്‍ താമസിപ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി പെന്‍ഗ്വിനികളെ കൊണ്ടുവരുന്നത് മൃഗസ്‌നേഹികള്‍ എതിര്‍ത്തിരുന്നു.

 

OTHER SECTIONS