പൊന്മുടിയെ കൂടുതല്‍ മനോഹരിയാക്കാന്‍ പദ്ധതി

By online Desk .22 Jun, 2017

imran-azhar

 

 

തിരുവനന്തപുരം: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി മനോഹരമാക്കാനുള്ള പദ്ധതി വരുന്നു. പൊന്മുടിയിലെ ലോവര്‍ സാനിട്ടോറിയം മോടിപിടിപ്പിക്കാനാണ് പദ്ധതി. 2. 08 കോടി രൂപയാണ് ഇതിന് നീക്കി വയ്ക്കുന്നത്.
സംസ്ഥാന വിനോദ സഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രനും വനം വകുപ്പു മന്ത്രി കെ. രാജുവും ഒരു മിച്ച് പൊന്മുടി സന്ദര്‍ശനം നടത്തിയതിന് തൊട്ടു പിന്നാലെ ആണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പുതിയ പദ്ധതി തീരുമാനിച്ചത്. ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് 2.8 കോടിരൂപയിടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ഇനി സര്‍ക്കാരിന്റെ ഭരണാനുമതി മാത്രമാണ് ലഭിക്കേണ്ടത്.വനം വകുപ്പിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഇത് വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
യാത്രക്കാരെ കെ. എസ്. ആര്‍. ടി.സി ബസ് ഇറക്കുന്ന അവസാന പോയിന്റാണ് പൊന്മുടിയിലെ ലോവര്‍ സാനിട്ടോറിയം. വിനോദ സഞ്ചാര വകുപ്പിന്റെ അതിഥി മന്ദിരം ഇവിടെയാണ് സ്ഥാതി ചെയ്യുന്നത്. ഇതിന്റെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കെ. ടി. ഡി. സിയുടെ ഗോള്‍ഡണ്‍ പാര്‍ക്ക് റിസോര്‍ട്ടും ഇവിടെ തന്നെയാണ്. അതി മനോഹരമായ സ്ഥലമാണെങ്കിലും നാളുകളായി അവഗണിച്ചിട്ടിരിക്കുകയാണ് ഈ പ്രദേശത്തെ. മിമ്പ് കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ഇവിടെ ഉണ്ടയിരുന്നു. ഇന്ന് പാര്‍ക്കിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ ഉള്ളൂ.
പരിസ്ഥിതിക്ക് കോട്ടം വരുത്താതെ പാര്‍ക്കുണ്ടായിരുന്ന പ്രദേശത്തടക്കം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. മുള കൊണ്ട് നിര്‍മ്മിച്ച കുടിലുകള്‍,കരകൗശല വസ്തുക്കളുടെ വില്‍പന കേന്ദ്രം, മരത്തിന്റെ മുകളിലെ വീട്, മൃഗങ്ങളുടെ ശില്‍പങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, മരത്തിനു മുകളില്‍ നിന്നുള്ള കാഴ്ചാ സംവിധാനം, കുട്ടികളുടെ പാര്‍ക്ക്, മത്സ്യക്കുളം, സാഹസിക പാര്‍ക്ക് തുടങ്ങിയവ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ലഘുഭക്ഷണ ശാല ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്‌ലറ്റ് തുടങ്ങിയവ അടങ്ങുന്ന ഇരു നില കെട്ടിടവും ഉയരും. ഇതിനോട് അനുബന്ധിച്ച് വാഹനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാനള്ള മേഖലയും ഉണ്ടാകും. ഇതു കൂടാതെ വേളി വിനോദ സഞ്ചാര ഗ്രാമവും വികസിപ്പിക്കാന്‍ ജില്ലാ വിനോദ സഞ്ചാര വികസന സമിതി തീരുമാനിച്ചിട്ടുണ്ട്.
വേളി വിനോദസഞ്ചാര ഗ്രാമത്തിലെ ഒന്നര ഏക്കര്‍ ഭൂമിയിലാവും വികസന പദ്ധതികള്‍ വരിക. ഇവിടെയുള്ള നീന്തല്‍ക്കുളം വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കും. ഇതിനായി 2.47 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. പുതിയൊരു ബാര്‍ബിക്യൂ- ലഘുഭക്ഷണ ശാല നിര്‍മ്മിക്കുന്നുണ്ട്. ലാന്‍ഡ് സ്‌കേപ്പിംഗും നടത്തും. ഓഫീസും ടിക്കറ്റ് കൗണ്ടറും പുതുക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കുമായി പാര്‍ക്കിംഗ് മേഖലയും ഉണ്ടാകും. തുറന്ന സ്‌റ്റേജും ഉയരുന്നുണ്ട്. കല്ലുപാകിയ ഇരിപ്പിടങ്ങളും നിര്‍മ്മിക്കും. ടോയ്‌ലറ്റ് ബ്‌ളോക്ക് നവീകരിക്കും. വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനവും പുതുക്കും. നീന്തല്‍ കുളത്തിലേക്കായി പ്രത്യേക കവാടം തുറക്കും. നീന്തല്‍ക്കുളത്തിനു ചുറ്റുമുള്ള സ്ഥലത്ത് സല്‍ക്കാര പാര്‍ട്ടികളും മറ്റും നടത്താന്‍ സൗകര്യമുണ്ടാകും.

 

OTHER SECTIONS