By Anju N P.24 Jun, 2018
തിരുവനന്തപുരം: കേരളത്തില്‍ 26, 27 തീയതികളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിനു പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേരള കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിനു പോകരുതെന്നാണു നിര്‍ദേശം.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട് എന്നും മുന്നറിയിപ്പില്‍ പറയുന്നു