കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

By online desk .27 07 2020

imran-azhar


തിരുവനന്തപുരം:കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ചൊവ്വ ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ആലപ്പുഴ എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച യെൽലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ ജില്ലകളിലാണ് ബുധനാഴ്ചത്തെ യെല്ലോ അലർട്ട്.

OTHER SECTIONS