ഭീമന്‍ പാണ്ടയ്ക്ക് ഇരട്ട കുഞ്ഞുങ്ങള്‍

By mathew.10 08 2019

imran-azhar
ബെല്‍ജിയന്‍ മൃഗശാലയില്‍ ഭീമന്‍ പാണ്ടയ്ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ഭീമന്‍ പാണ്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നത്.

ഇരട്ട കുഞ്ഞുങ്ങളില്‍ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്. ലോക വന്യജീവി ഫണ്ട് റിപ്പോര്‍ട്ട് പ്രകാരം രണ്ടായിരത്തില്‍ താഴെ മാത്രം ഭീമന്‍ പാണ്ടകളാണ് ഇന്ന് കാടുകളില്‍ ഉള്ളത്.


ബുധനാഴ്ച വൈകുന്നേരം ഭീമന്‍ പാണ്ട പ്രസവത്തിന്റേതായ ലക്ഷണങ്ങള്‍ കാണിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ 160 ഗ്രാം ഭാരമുള്ള ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു ബെല്‍ജിയന്‍, ചൈനീസ് വിദഗ്ധരുടെ ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണത്തില്‍ 150 ഗ്രാം ഭാരമുള്ള പെണ്‍പാണ്ടയുടെ ജനനം.

 

OTHER SECTIONS