പുഴയിൽ മാലിന്യം നിക്ഷേപിച്ചാൽ തടവുശിക്ഷ

By BINDU PP.20 Sep, 2017

imran-azhar

 

 

തിരുവനന്തപുരം: പുഴയിൽ മാലിന്യം നിക്ഷേപിച്ചാൽ തടവുശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഡാം സെഫ്റ്റി നിയമത്തിൽ ഭേദഗതി കൊണ്ടുവരും. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനും രണ്ട് ലക്ഷം രൂപ പിഴയിടാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഒാർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.ജലവകുപ്പിന്‍റെ ശിപാർശയെ തുർന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ നിർണായക തീരുമാനം. ഹരിത കേരള മിഷന്‍റെ നേതൃത്വത്തിൽ പുഴയും തോടുകളും മാലിന്യ വിമുക്തമാക്കുന്ന നടപടികൾ പുരോഗമിച്ചുവരികയാണ്.

OTHER SECTIONS