മുന്നൂറ് വര്‍ഷം പഴക്കമുള്ള നദി വഴിമാറി ഒഴുകി

By sruthy sajeev .21 Apr, 2017

imran-azhar


ആഗോളതാപനത്തില്‍ ഹിമപാളിയുരുകിയതോടെ ക്യാനഡയിലെ മുന്നൂറ് വര്‍ഷം പഴക്കമുള്ള സ്‌ളിംസ്‌നദി വഴിമാറിയൊഴുകി. നൂറ്റാണ്ടുകളോളമായി ബെറിങ് കടലി
ലേക്കായിരുന്നു സ്‌ളിംസ് നദി ഒഴുകിയിരുന്നത്. എന്നാലിപേ്പാള്‍ വിപരീത ദിശയിലേക്കൊഴുകി കാസ്‌കാവുല്‍ഷ് നദിയിലേക്കു ചേരുകയാണ് സ്‌ളിംസ്.

 

നാച്വര്‍ ജിയോസയന്‍സ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിവര്‍ പൈറസി എന്നറിയപെ്പടുന്ന ഈ പ്രതിഭാസം ആധുനിക കാലഘട്ടത്തില്‍ അപൂര്‍വ്വമായ പോലും കണ്ടെത്തിയിട്ടിലെ്‌ളന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്‌ളിംസ് നദിയെക്കുറിച്ച് പഠനം നടത്താനെത്തിയ
ഗവേഷകരാണ് നദിയുടെ ദിശമാറ്റം കണ്ടെത്തിയത്.

 

അസ്വാഭാവികമായി നദി വറ്റിവരണ്ടതായി കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ വിപരീതദിശയില്‍ ചെറിയ ചാലുകള്‍ രൂപപെ്പട്ടതായി കണ്ടെത്തിയെന്ന് ഗവേഷകനായ ജയിംസ് ബെസ്റ്റ് പറയുന്നു.സ്‌ളിംസ് വറ്റിവരണ്ടത് ആ നദിയുമായി ബന്ധപെ്പട്ടു കിടക്കുന്ന പരിസ്ഥിതി ഘടകങ്ങളെയും ആവാസവ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്.വടക്കുള്ള ബെറിങ് കടലിലേയ്ക്ക് ഒഴുകിയിരുന്ന നദി, തെക്ക് ഭാഗത്തുള്ള ക്‌ളുവാന്‍ തടാകത്തിലേയ്ക്കും അവിടെനിന്ന് ആല്‍സെക് നദിയോടു ചേര്‍ന്ന് അലാസ്‌കയിലൂടെ പസഫിക് സമുദ്രത്തിന്റെ മറ്റൊരുഭാഗത്തേയ്ക്കുമാണ് ഇപേ്പാള്‍ ഒഴുകുന്നത് ക്‌ളുവേന്‍, യൂകോണ്‍ എന്നീ നദികളിലെ ജലപ്രവാഹത്തെ സ്വാധീനിക്കുകയും ഈ നദികളുമായി ബന്ധപെ്പട്ടു കിടക്കുന്ന പാരിസ്ഥിതിക ഘടകങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുകയും ചെയ്തിട്ടുണ്ട

 

. ഈ നദീതടങ്ങളില്‍ നിന്ന് വന്‍ തോതില്‍ എക്കല്‍ ഒഴുകിപേ്പാകുന്നുമുണ്ട്. സാധാരണയായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയിലാണ് ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കാറുള്ളത്. എന്നാല്‍, സ്‌ളിംസിന്റെ കാര്യത്തില്‍ ഇത് പെട്ടെന്നായിരുന്നു. ഇതിനു മുമ്പ് പല ഗവേഷകരും സ്‌ളിംസ് നദി വഴി മാറിയൊഴുകുന്നതിനുള്ള സാദ്ധ്യതകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍, അതിത്രയും പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നിലെ്‌ളന്ന് ഗവേഷകര്‍ പറയുന്നു.