അന്ധവിശ്വാസികള്‍ കാരണം ആമയുടെ ജീവന്‍ ആപത്തില്‍

By Subha Lekshmi B R.16 Mar, 2017

imran-azhar

അന്ധവിശ്വാസികളായ മനുഷ്യര്‍ കാരണം വേദന തിന്നുകയാണ് ഒരു പാവം കടലാമ. 25 വയസ്സുള്ള ബാങ്ക് ഗ്രീന്‍ സീ ടര്‍ട്ടില്‍ വിഭാഗത്തില്‍ പെട്ട ആമയ്ക്കാണ് ഈ ദുര്‍വ്വിധി.ആമയുടെ മേല്‍ നാണയമെറിഞ്ഞാല്‍ ഭാഗ്യം വരുമെന്ന തായ്ലന്‍ഡുകാരുടെ വിശ്വാസമാണ് ബാങ്കിന് വിനയായത്. ബാങ്ക് ജീവിക്കുന്ന കുളത്തിലേക്ക് നിരവധി പേരാണ് നാണയമെറിഞ്ഞത്. നാണയങ്ങള്‍ ഭക്ഷ്യവസ്തുവാണെന്നു
കരുതി ബാങ്ക് വയറ്റിലാക്കി. വയറിനടിയില്‍ നാണയം ദഹിക്കാതെ കുമിഞ്ഞുകൂടിയതോടെ ആമ ബുദ്ധിമുട്ടിലായി. ഈ ഭാഗം മുഴ പോലെ വീര്‍ത്തു വരികയും ആമയുടെ പുറം തോടിനു തന്നെ കഷതം സംഭവിക്കുകയും ചെയ്തു. ഓപ്പറേഷനിലൂടെ നാണയങ്ങള്‍ പുറത്തെടുത്തെു. പുറം തോടു നഷ്ടപ്പെട്ട ബാങ്ക് അപകടനില തരണം ചെയ്തിട്ടില്ല.

 

വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഞ്ചംഗം സംഘമാണ് ബാങ്കിന്‍റെ ഓപ്പറേഷന്‍ നടത്തിയത്. അഞ്ചരക്കിലോ നാണയമാണ് ഓപ്പറേഷന്‍ ചെയ്തു നീക്കം ചെയ്തത്.നാണയങ്ങള്‍ മുഴുവന്‍ പുറത്തെടുത്തപ്പോള്‍ ആമ സഹിച്ച വേദനയോര്‍ത്ത് സങ്കടപ്പെട്ടെന്നും മനുഷ്യകുലത്തോടു മുഴുവന്‍ ദേഷ്യം തോന്നിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

OTHER SECTIONS