പാമ്പുകള്‍ അടക്കി വാഴുന്ന ദ്വീപ്

By online desk.26 02 2019

imran-azhar

 

ക്വയ്മദ ഗ്രാന്‍ഡെ എന്നാണ് പാമ്പുകളുടെ ഈ ദ്വീപിന്റെ പേര്. നൂറ്റിപ്പത്ത് ഏക്കറോളം പരന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്തമാണ്. വീര്യം കൂടിയ ഇനം മുതല്‍ വിഷമില്ലാത്ത വരെ പാമ്പുകള്‍ ഈ ദ്വീപിലുണ്ട്. ലോകത്തില്‍ വച്ച് തന്നെ ഏറ്റവും കൂടുതല്‍ വിഷമുള്ള ബോത്രോപ്‌സ് എന്ന ഇനത്തില്‍പ്പെട്ട പാമ്പുകളാണ് ഇവിടെ കൂടുതലും.

 

നാലായിരം ഇനത്തിലധികം പാമ്പുകളാണ് ദ്വീപിലുള്ളത്. വനവും പാറക്കൂട്ടങ്ങളുമൊക്കെയുള്ള ഇവിടെ പണ്ട് ജനവാസ മേഖലയായിരുന്നുവെന്നും പറയപ്പെടുന്നു. ഇപേ്പാഴും ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഹൗസ് ഒരു കാലത്ത് മനുഷ്യവാസത്തിന്റെ തെളിവുകളാണ്. ബ്രസീലിയന്‍ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ് ഇപേ്പാഴുള്ളത്. പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് ആളുകള്‍ ഇവിടെ നിന്ന് പലായനം ചെയ്തതാകാമെന്നാണ് .

 


കരുതപെ്പടുന്നത്. കടല്‍ക്കൊള്ളക്കാരെ പേടിച്ചാണ് ആളുകള്‍ ഇവിടം വിട്ടു പോയതെന്നും പറയപ്പെടുന്നു. പാമ്പുകളുടെ ദ്വീപാണെങ്കിലും ലോകസഞ്ചാര ഭൂപടത്തില്‍ ഈ ദ്വീപിനെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അത് ഒരിക്കലും കടന്ന് ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്ന് മാത്രം. എന്നാല്‍, പിന്നെയൊന്ന് പോയേക്കാം എന്ന് ആരും വിചാരിക്കണ്ട. സ്‌നെയ്ക്ക് ദ്വീപിലേക്ക്
നേവിക്കും പാമ്പു ഗവേഷകര്‍ക്കുമല്ലാതെ മറ്റാരെയും പ്രവേശിക്കാന്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ അനുവദിക്കില്ല .

OTHER SECTIONS