മലയാറ്റൂരില്‍ പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ 10000 രൂപ

By S R Krishnan.17 Mar, 2017

imran-azhar


കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും നീലേശ്വരം ഗ്രാമപഞ്ചായത്തും സത്വര നടപടികള്‍ക്കു രൂപം നല്‍കി. ഇതനുസരിച്ച് തീര്‍ഥാടന കേന്ദ്രത്തിനു ചുറ്റും മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്ക്, അലുമിനിയം പൊതിഞ്ഞ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതു ജില്ലാ മജിസട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ നിരോധിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ 30 വരെയാണ് തീര്‍ഥാടനം. ഈ സമയത്ത് തീര്‍ഥാടന പാതകളില്‍ മാലിന്യം വലിച്ചെറിയുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കട ഉടമകള്‍ക്കും എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. അങ്ങിനെ കണ്ടെത്തുന്നവരില്‍ നിന്നു 10,000 രൂപ വരെ പിഴ ഈടാക്കാന്‍ നീലേശ്വരം ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.

 

 

loading...