പണം കായ്ക്കുന്ന മരമോ? വിശ്വസിക്കാതിരിക്കാൻ കഴിയില്ല ഈ കാഴ്ച

By Preethi.09 07 2021

imran-azharതമാശക്ക് ആണെങ്കിലും നമ്മളിൽ പലരും പറയും പണം കായ്ക്കുന്ന മരം ഒന്നും ഇവിടില്ലയെന്ന്. എന്നാൽ അങ്ങനെ ഒരു മരം ഉണ്ടെന്ന് കേട്ടാൽ അതിശയം തോന്നുന്നോ. അതിശയിക്കേണ്ട പണം കായ്ക്കുന്ന മരമുണ്ട്.

 ഈ കാഴ്ച യൂകെയിലാണ്. യുകെയിലെ പലയിടങ്ങളിലും ഇങ്ങനെ ഒരു കാഴ്ച കാണാൻ നമ്മുക്ക് സാധിക്കും. മരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന നാണയത്തുട്ടുകളുടെ കാഴ്ച ആരെയും അതിശയിപ്പിക്കുന്നതാണ്. ആഗ്രഹസാഫല്യത്തിനായി നാണയങ്ങൾ മരങ്ങളിൽ പതിപ്പിച്ചു വയ്ക്കുന്നത് അവരുടെ ഒരു രീതിയായിരുന്നു.

 

 

 

  

അവർ ആരാധിക്കുന്ന ഏതെങ്കിലും ആത്മാവിനോ ദൈവത്തിനോ നേര്‍ച്ചയായി നാണയം സമര്‍പ്പിച്ചാല്‍ വിചാരിച്ച ആഗ്രഹം നടക്കും എന്നാണ് വിശ്വാസം. ചുറ്റിക ഉപയോഗിചാണ് നാണയങ്ങള്‍ മരങ്ങളില്‍ അടിച്ചുകയറ്റുന്നത്. ഇങ്ങനെ ലക്ഷക്കണക്കിന്‌ നാണയങ്ങള്‍ പതിപ്പിച്ചു വച്ച നൂറുകണക്കിന് മരങ്ങള്‍ യുകെയില്‍ ഇന്നുമുണ്ട്.

 
യുകെയില്‍ എവിടെയും നമ്മുക്ക് ഈ മരങ്ങൾ കാണാൻ സാധിക്കുമെങ്കിലും വടക്കന്‍ യോര്‍ക്ക്‌ഷെയറിലുള്ള കാടുകളിലാണ് നാണയങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന മരങ്ങള്‍ ഏറ്റവും കൂടുതല്‍ കാണാൻ സാധിക്കുന്നത്. ഈ നാണയ മരങ്ങള്‍ സന്ദർഷിക്കാൻ വരുന്നവർ നാണയമരത്തിന്റെ ചിത്രങ്ങളും പകർത്താറുണ്ട്.

 
1828 കാലഘട്ടത്തില്‍ നിന്നുള്ള നാണയവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. കാര്യസാദ്ധ്യത്തിനായി 1877ൽ വിക്ടോറിയ രാജ്ഞിയും ഈ മരത്തില്‍ നാണയം സമര്‍പ്പിച്ചതായി പറയപ്പെടുന്നു. നാണയങ്ങൾ പതിപ്പിച്ചുവെച്ച പല മരങ്ങളും നശിച്ചുപോയിട്ടുണ്ട്. ലോഹങ്ങള്‍ ജീവകോശങ്ങളിലേക്ക് അടിച്ചു കയറ്റുന്നത് മരങ്ങള്‍ക്ക് ദോഷകരമാണ്. എന്നാലും അവരുടെ വിശ്വാസം ഇന്നും നിലകൊള്ളുന്നു.

OTHER SECTIONS