വരയാടുകളുടെ വിഹാരഭൂമിയായ വരയാട്ടു മൊട്ട

By online desk.06 01 2019

imran-azhar
കാട്ടാക്കട: വരയാടുകള്‍ കൂട്ട മായെത്തി പുല്‍മേടുകളിലും പാറകൂട്ടങ്ങള്‍ക്കിടയിലും വിലസുന്ന അപൂര്‍വ കാഴ്ച. നെയ്യാറിലെ വരയാട്ടു മൊട്ടയാണ് വരയാടുകളുടെ സ്വര്‍ഗഭൂമി. ഇവിടെയെത്തി വരയാടുകളെ കാണാനും ആസ്വദിക്കാനും ഇനി സഞ്ചാരികള്‍ക്കും അവസരം.

 

സാഹസികരായ സഞ്ചാരികള്‍ക്ക് വരയാടുകളെ കാണാനുള്ള ഒരു പദ്ധതി്ക്ക് ജീവന്‍ വയ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. ഇരവികുളം ദേശീയ ഉദ്യാന മാതൃകയില്‍ വരയാടുകള്‍ക്കായി സംരക്ഷിത താവളം ഒരുക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. വംശ നാശ ഭീഷണി നേരിടുന്ന , റെഡ് ഡേറ്റാ ബുക്കില്‍ സ്ഥാനം പിടിച്ച വന്യജീവിയാണ് വരയാടുകള്‍ അഥവാ നീലഗിരി താര്‍.

 

മൂന്നാറിനടുത്ത് ഇരവികുളം കഴിഞ്ഞാല്‍ അഗസ്ത്യമലനിരകളിലെ നെയ്യാര്‍ വനത്തിലാണ് വരയാടുകളെ കൂട്ട ത്തോടെ കാണാന്‍ കഴിയുക. നെയ്യാര്‍ഡാമില്‍ നിന്ന് ഏതാണ്ട് 30 കി.മീ.അകലെ അതിര്‍ത്തി വനത്തോട് ചേർന്നുള്ള മലനിരയാണ് വരയാട്ടു മൊട്ട . കുന്നും പാറക്കെട്ടും നിറഞ്ഞ ഇവിടം പുല്‍മേടുകള്‍ കൊണ്ട് സമ്പന്നവുമാണ്.
പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ജീവിയായ വരയാടുകള്‍ക്ക് ഇഷ്ടഭൂമി കൂടിയാണ് തമിഴ്‌നാട് അതിരിടുന്ന വരയാട്ടു മൊട്ട . അതിരുവനമായതിനാല്‍ ആരും പ്രത്യേകശ്രദ്ധ കൊടുക്കാത്തതിനാല്‍ വരയാടുകള്‍ക്ക് വേട്ടക്കാര്‍ നോട്ട മിട്ടുതുടങ്ങി. വന്‍തോതിലാണ് വരയാടുകളെ കൊാന്നൊടുക്കിയത്. അതോടെ അവറ്റകളുടെ എണ്ണവും കുറഞ്ഞു. ഇവയെ സംരക്ഷിക്കണമെന്ന ശാസ്ത്രലോകത്തിന്റെ ആവശ്യം ആരും ഗൗരവത്തിലെടുത്തില്ല.

 

ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ടും, ഇതേ ആവശ്യം ഉയിച്ചിരുന്നു . അതും സര്‍ക്കാര്‍ അവഗണിച്ചു. അതിനിടെ മുംബയ് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി അധികൃതര്‍ ഈ വനഭൂമി സന്ദര്‍ശിച്ചു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടർന്നാണ് വനംവകുപ്പ് അനങ്ങിയത്.

സാഹസികരായ സഞ്ചാരികളെ ഉദ്ദേശിച്ചാണ് വനംവകുപ്പ് പദ്ധതി ചിട്ടപ്പെടുത്തുന്നത്. കാട്ടുമൃഗങ്ങള്‍ നിറഞ്ഞ വനത്തിലൂടെ ഉയരമുള്ള ഭാഗങ്ങള്‍ താണ്ടിയുള്ള യാത്രയും അതിനുശേഷം വരയാട്ടുമൊട്ടയില്‍ താമസവും ഉള്‍പ്പടെ പദ്ധതിയിലുണ്ട്. കാട്ടുപോത്തുകളും ആനയും കടുവയും കരടിയും വിഹരിക്കുന്ന ഭാഗം കൂടിയാണിവിടം. അതിനാല്‍ കാഴ്ചകള്‍ക്ക് പരിധിയില്ല എന്ന സവിശേഷതയുമുണ്ട്.

 

 

 

 

OTHER SECTIONS