അഡ്വെഞ്ചർ ടൂറിസത്തിന്റെ പാതയിൽ വയനാട്; സഞ്ചാരികൾക്കായി റോപ് വേ സംവിധാനവും

By Sooraj.04 Jun, 2018

imran-azhar

 

 


വയനാട്: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വയനാട് ചുരത്തിൽ റോപ് വേ സംവിധാനം വരുന്നു. ഇത് വയനാട് ജില്ലയിലെ ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. റോപ് വേയുടെ ശിലാസ്ഥാപനം

ജൂലൈ മൂന്നിന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം നിര്‍വഹിക്കും.ദക്ഷിണേന്ത്യയിലെ വലിയ റോപ് വേ സംവിധാനം ആകും വയനാട് ചുരത്തിൽ സ്ഥാപിക്കുക. 50കാറുകളിലായി 400പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാം. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി പ്രകാരം പ്രകൃതിക് കോട്ടം വരുന്ന പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന് ജില്ല ചേംബര്‍ ഓഫ് കൊമേഴ്സ്‌ പ്രസിഡന്റായ ജോണി പറ്റാനി പറഞ്ഞു. റോപ് വേ വനത്തിന്റെ മുകളിലൂടെ പോകുന്നതായതിനാൽ വനം വകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. വനംവകുപ്പിന് പകരം സ്ഥലം നല്‍കും.