സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇന്ന് രാത്രി കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

By online desk .17 05 2020

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഞായറാഴ്‌ച കനത്ത ഇടിമിന്നലിനും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കൂടാതെ മൂന്നുമണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വരെ വീശി യടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രാത്രി ഏഴിന് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

OTHER SECTIONS