കേരളത്തിൽ ഒക്ടോബർ 15 വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത ;ന്യൂനമർദ്ദം അതി തീവ്രന്യൂനമർദ്ദമാവുന്നു

By online desk .12 10 2020

imran-azhar

 

ഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു അതി തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യത. കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ നാളെവരെ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഒക്ടോബര് 15 വരെ കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

 

ഇന്ന് രാത്രിയോടെആന്ധ്രാപ്രദേശിലെ നരസ്പുരിനും വിശാഖപ്പട്ടണത്തിനും ഇടയില്‍ ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഒഡിഷ, തീരദേശ ആന്ധ്ര, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്ടോബര്‍ 14ഓടെ വീണ്ടും പുതിയ ന്യൂനമര്‍ദ്ദംരൂപപ്പെടാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ തുടര്‍ ന്യൂനമര്‍ദ്ദങ്ങള്‍ കാലവര്‍ഷം പിന്‍വാങ്ങുന്നതും, തുലാവര്‍ഷത്തിന്റെ വരവും വൈകിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

OTHER SECTIONS