കേരളത്തിൽ കാലവർഷം ജൂലൈ 13 ഓടെ ശക്തിപ്പെടും

By online desk .11 07 2020

imran-azharതിരുവനന്തപുരം : സംസ്ഥാനത്ത് ദുർബലമായ തെക്കു പടിഞ്ഞാറൻ കാലവർഷം ജൂലൈ 13 ഓടെ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ സംസ്ഥാനത്തിലെ മുഴുവന്‍ ജില്ലകളിലും നേരിയ മഴ ലഭിക്കും. ജൂണ്‍ 13 ന് മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായി തുടരുകയാണ്. വളരെ കുറച്ചു പ്രദേശങ്ങളില്‍ മാത്രമാണ് ഇന്നു മഴ ലഭിച്ചത്. കണ്ണൂരിലെ തലശ്ശേരിയിലും കാസര്‍ഗോഡ് ഹോസ്ദര്‍ഗിലും 3 സെന്റിമീറ്റര്‍ വീതം മഴ ലഭിച്ചു. ഇടുക്കി ജില്ലയിലെ പീരുമേടില്‍ 2 സെന്റിമീറ്ററും കോഴിക്കോട് ഒരു സെന്റിമീറ്ററും മഴ ലഭിച്ചു.

 

13, 14, 15 തീയതികളില്‍ സംസ്ഥാനത്ത് മഴ കനക്കും. ഒന്നു രണ്ടിടങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

OTHER SECTIONS