ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ഉള്ളില്‍ കണ്ടത് 6 കിലോ പ്ലാസ്റ്റിക് മാലിന്യം - വീഡിയോ

By Anju N P.21 11 2018

imran-azhar

 


ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ ചത്ത് തീരത്തടിഞ്ഞ നിലയില്‍ കണ്ടെത്തിയ ഭീമന്‍ തിമിംഗലത്തിന്റ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 6 കിലോ ഭാരമുള്ള പ്ലാസ്റ്റിക് മാലിന്യം. വക്കാതോബി ദേശീയപാര്‍ക്കിന്റെ ഭാഗമായ കപോട്ടാ ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശത്തുനിന്നാണ് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ തിമിംഗലത്തെ കണ്ടൈത്തിയത്.

 

ആറ് കിലോയോളം പ്ലാസ്റ്റിക് മാലിന്യമാണ് 9.5 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത്. 115 പ്ലാസ്റ്റിക് കപ്പ്, നാല് പ്ലാസ്റ്റിക് കുപ്പികള്‍, 25 പ്ലാസ്റ്റിക് ബാഗുകള്‍, രണ്ട് ചെരുപ്പുകള്‍ കൂടാതെ 1000 പ്ലാസ്റ്റിക് വള്ളികള്‍ എന്നിവയാണ് വയറ്റില്‍ നിന്ന് കണ്ടെടുത്തത്.

A sperm whale was discovered dead in Indonesia with 13 pounds of plastic in its stomach, including 115 cups and a sack with more than 1,000 pieces of string.

Indonesia ranked second behind China in a 2015 study of ocean waste. It pledged $1B/year to lower plastic ocean debris. pic.twitter.com/KIzFbgo4X7

— AJ+ (@ajplus) November 20, 2018 ">


കഴിഞ്ഞ ജൂണില്‍ തായ്ലന്റില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്ളില്‍ ചെന്ന് പൈലറ്റ് വേയ്ല്‍ വിഭാഗത്തില്‍ പെട്ട തിമിംഗലം ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ചൈന, ഇന്തൊനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം. തായ്ലന്റ് എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവിടങ്ങളില്‍ 60 ശതമാനത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് കടലിലേക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 

A sperm whale found dead in a national park in Indonesia had over 1,000 pieces of plastic in its stomach. pic.twitter.com/BrgGyaI34J

— Al Jazeera English (@AJEnglish) November 20, 2018 ">

OTHER SECTIONS