ഭൂമിയെ പ്ലാസ്റ്റിക്ക് മുക്തമാക്കൂ- നാളെ ലോക പരിസ്ഥിതി ദിനം

By Kavitha J.04 Jun, 2018

imran-azhar

'പ്ലാസ്റ്റിക്ക് മുക്ത പരിസ്ഥിതി'- ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ പാരിസ്ഥിതിക വിഭാഗം ഈ വര്‍ഷം കൈക്കൊണ്ട പ്രചരണ വാക്യമാണിത്. പ്ലാസ്റ്റിക്ക് മുക്ത പരിസ്ഥിതിക്കായ് ലോകമെമ്പാടുമുള്ള ജനത കൈകോര്‍ത്ത് പരിശ്രമിക്കണമെന്നാണ് ഈ പരിസ്ഥിതി ദിനത്തില്‍ ഐക്യ രാഷ്ട്ര സഭ ലോകത്തോട് ആവശ്യപ്പെടുന്നത്. ഇതില്‍ അഭിമാനിക്കാവുന്ന ഒരു നേട്ടം ഈ വര്‍ഷം ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ ആഗോള രാഷ്ട്ര്ങ്ങള്‍ക്ക് വേദിയാകുന്നത് ഇന്ത്യയാണ്. ഈ വര്‍ഷം ഫെബ്രുവരി 19 നായിരുന്നു കേന്ദ്ര വന-പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് മന്ത്രിയായ ഡോ. ഹര്‍ഷ വര്‍ദ്ധനും ഐക്യ രാഷ്ട്ര ഉപ ജനറല്‍ സെക്രട്ടറിയായ എറിക് സോല്‍ഹെമും ചേര്‍ന്ന് ഇന്ത്യയെ ഈ വര്‍ഷത്തെ ആതിഥേയ രാഷ്ട്രമായി പ്രഖ്യാപിച്ചത്. നാളെയാണ് ലോക പരിസ്ഥിതി ദിനം.


ലോകത്തെ പ്ലാസ്റ്റിക്ക് മുക്തമാക്കണമന്ന ലക്ഷ്യത്തോടെ യുവജനങ്ങളെ സംയോജിപ്പിച്ച് കൊണ്ട് 'യുഎന്‍ ഓണ്‍ലൈന്‍ വോളണ്ടിയേഴ്‌സ് ഇന്ത്യ' എന്ന പ്രചരണം ഐക്യരാഷ്ട്ര സഭ തുടക്കം കുറിച്ചു. ഇവരിലൂടെ, സമൂഹ മാധ്യമങ്ങളില്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കി പകരം പേപ്പര്‍, തുണി മുതലായ ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നു. അത് പോലെ തന്നെ പലയിടത്തും പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.

 

ഇന്നത്തെ സാഹചര്യത്തില്‍, ഐക്യ രാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ പ്രചരണ ആശയം തീര്‍ത്തും അവസരോചിതമാണ്. പ്ലാസ്റ്റിക്ക്-അനുബന്ധ വസ്തുക്കളുടെ ഉപയോഗം ഇന്ന് കൂടിയ പാരിസ്ഥിതിക ആഘാതങ്ങളാണ് ഭൂമിക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഓരോ വര്‍ഷവും 500 ലക്ഷംകോടി പ്ലാസ്റ്റിക്ക് ബാഗുകളാണ് നാം ഉപയോഗിച്ച് തള്ളുന്നത്. അവയൊന്നും തന്നെ പൂര്‍ണ്ണമായി നശിപ്പിച്ച് കളയാവുന്നവയും അല്ല. അത് പോലെ ഏകദേശം 8 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് ഓരോ വര്‍ഷവും സമുദ്രങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത്. ഇത് സമുദ്ര ജീവികളുടെ ജൈവ ഘടനയെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഇന്ന് പല സമുദ്ര ജീവികളും വംശനാശത്തിന്റെ വക്കിലാണ്.

 

OTHER SECTIONS