വിദ്യാലയങ്ങളില്‍ ഹരിതോത്സവം

By Anju N P.05 Jun, 2018

imran-azhar


വികസനത്തിലേക്കുളള കുതിപ്പില്‍ മനുഷ്യന്റെ വിവേകരഹിതമായ പ്രവൃത്തികള്‍ കൊണ്ടെത്തിച്ചത് കാലാവസ്ഥാവ്യതിയാനത്തിലും അതിന്റെ പരിണിതഫലങ്ങളിലുമാണ്. ലോകം നിലവില്‍ ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുകയുമാണ്. മഴ കിട്ടേണ്ട കാലത്ത് തുളളി പോലും ലഭിക്കാതിരിക്കുക അനവസരങ്ങളില്‍ മിന്നല്‍ പ്രളയങ്ങളുണ്ടാകുക. ജലവും ജലക്ഷാമവും മനുഷ്യജീവനെടുക്കുക. സസ്യജീവജാലങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുക~ഇങ്ങനെ പരിസ്ഥിതിയുടെ തുലനം തെറ്റുന്നതുകൊണ്ടുളള ദോഷങ്ങള്‍ എണ്ണമറ്റതാണ്. കാര്‍ബണ്‍ ബഹിര്‍ഗമനവും കുന്നുകൂടുന്ന പ്‌ളാസ്റ്റിക് മാല്യന്യവും മനുഷ്യന്റെ തന്നെ നിലനില്പിന് ഭീഷണിയായി വളര്‍ന്നുകഴിഞ്ഞു. ഈ തിരിച്ചറിവിലാണ് പരിസ്ഥിതിക്കായൊരു ദിനം മാറ്റിവയ്ക്കപ്പെട്ടു തുടങ്ങിയത്. കേരളവും ആ ദിനത്തിന്റെ സന്ദേശം അതിന്റെ പ്രാധാന്യത്തില്‍ തന്നെ ഉള്‍ക്കൊളളുകയാണ്. നാളെയുടെ പൌരന്മാരില്‍ ഈ സന്ദേശം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഹരിതോത്സവം എന്ന പേരില്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഹരിതോത്സവം പദ്ധതി സംഘടിപ്പിക്കുന്നത്. ഹരിത കേരളം പദ്ധതിയുമായി ചേര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണിത്. വിദ്യാര്‍ത്ഥികളെ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകൃതി സ്‌നേഹം മലിനീകരണത്തിന്റെ തോത് കുറയ്ക്കുമെന്ന ചിന്തയിലൂന്നിയാണ് ഹരതോത്സവം വികസിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക സംസ്‌കാരം പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കുക, മാലിന്യനിര്‍മാര്‍ജ്ജനം ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കുക, പ്‌ളാസ്റ്റിക്മുക്ത, കീടനാശിനി മുക്ത കാന്പസുകള്‍ വികസിപ്പിക്കുക, പഠനത്തെ പരിസരസംബന്ധിയായും ജീവിതഗന്ധിയായും മാറ്റുവാന്‍ ആവാസ~പരിസരസാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നിവയാണ് ഹരിതോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പരിസ്ഥിതിദിനത്തില്‍ ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക