പുവാന്‍ യാത്രയായി

By Kavitha J.19 Jun, 2018

imran-azhar

സിഡ്‌നി: 62 വയസുള്ള ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാംഗ് ഉട്ടന്‍ യാത്രയായി. വളരെ നാളായി ആരോഗ്യം ക്ഷയിച്ച പുവാന്‍ എന്ന പെണ്‍ ഒറാംഗ് ഉട്ടനാണ് ചത്തത്. പെര്‍ത്തിലെ മൃഗശാലയിലാണ് ഇതുണ്ടായിരുന്നത്. 1968 ലാണ് പുവാന്‍ ഇവിടെ എത്തുന്നത്. ഗ്രാന്‍ഡ് ഓള്‍ഡ് ലേഡി എന്നാണ് പുവാന്‍ അറിയപ്പെട്ടിരുന്നത്. 2016ല്‍ ഗിന്നസ് ലോക റിക്കാര്‍ഡ് അധികൃതര്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാംഗ് ഉട്ടനായി പുവാനെ അംഗീകരിച്ചിരുന്നു.

 


അതീവ വംശനാശ ഭീഷണിയ നേരിടുന്ന പട്ടികയിലാണ് സുമാത്രന്‍ ഒറാംഗ് ഉട്ടന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വേട്ടയും വനനശീകരണവുമാണു ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.