കാപ്പിയില്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്താല്‍?

By anju.07 02 2019

imran-azhar

ദിവസേന ഒന്നിലേറെ കപ്പികുടിക്കുന്നവരാണ് നമ്മളില്‍ പലരും. ഊര്‍ജവും ഉന്‍മേഷവും തരുന്ന കാപ്പിയില്‍ അല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് കുടിച്ചാലോ?
കാപ്പിയില്‍ വെളിച്ചെണ്ണയോ എന്ന് കേട്ട് നെറ്റി ചുളിക്കാന്‍ വരട്ടെ... എന്നാല്‍, കാപ്പിയില്‍ അല്‍പ്പം ശുദ്ധമായ അല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് കുടിച്ചാല്‍ ഫലം ഇരട്ടിയാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. കാപ്പിയില്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത് കുടിച്ചാല്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയൂ...


കാപ്പിയില്‍ ശുദ്ധമായ വെളിച്ചെണ്ണ ചേരുന്നതോടെ പോഷക ഗുണങ്ങള്‍ വര്‍ദ്ധിക്കും. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കുക മാത്രമല്ല, ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ് ഈ കൂട്ട്.


ശരീരത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ ഇല്ലാതാക്കി, രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വെളിച്ചെണ്ണ ചേര്‍ത്ത കാപ്പി ഉത്തമമാണ്.


പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ഉത്തമ പ്രതിവിധിയാണ് വെളിച്ചെണ്ണ ചേര്‍ത്ത കാപ്പി.
കാപ്പിയില്‍ വെളിച്ചെണ്ണ ചേരുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമായി നിലനിര്‍ത്തി പ്രമേഹത്ത വരുതിലാക്കാനും, ഇത് കൂട്ട് സഹായകമാണ്.

OTHER SECTIONS