ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിച്ചാല്‍....

By Anju N P.05 May, 2018

imran-azhar

 


ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവാണ് നമ്മളില്‍ പലരും. എന്നാല്‍ ചിലരെങ്കിലും തിരക്കുകളും, സയമക്കുറവും കാരണം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാറില്ല. ശരീരം നല്‍കുന്ന പ്രകടമായ ലക്ഷണങ്ങളെപ്പോലും അവഗണിക്കാറാണ് പതിവ്. രോഗലക്ഷണങ്ങള്‍ കടന്ന് രോഗം മൂര്‍ച്ഛിതാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് വൈദ്യസഹായം തേടുന്നത്. ഇത് പലപ്പോഴും ജീവന് തന്നെ ഭീഷണിയാകാറുണ്ട്. എന്നാല്‍ എല്‌ളാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉള്ള മികച്ച ഒറ്റമൂലിയാണ് വെളുത്തുള്ളി. ഏത് പ്രതിസന്ധിയും എത്ര ഗുരുതരാവസ്ഥയില്‍ ആണെങ്കിലും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് വെളുത്തുള്ളി. കിടക്കാന്‍ നേരം മൂന്ന് - നാല് അല്ലി വെളുത്തുള്ളി കഴിച്ചാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെയും പരിഹരിക്കാം.

 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍:

പ്രായമായവരെ മാത്രം ബാധിച്ചിരുന്ന ഈ അവസ്ഥ ഇപ്പോള്‍ നമ്മളില്‍ പലരെയും അലട്ടുന്ന ഒന്നാണ്. വെളുത്തുള്ളിയിലുള്ള ചില ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. രക്തസമ്മര്‍ദ്ദമാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. വെളുത്തുള്ളി നുറുക്കി എന്നും കിടക്കാന്‍ നേരം കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

 

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍:

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും കൊളസ്‌ട്രോള്‍ എന്ന അവസ്ഥയിലേക്ക് നയിക്കാറുണ്ട്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. എന്നും രാത്രി കിടക്കാന്‍ നേരം ഇത് കഴിച്ച് ശീലിക്കുകയാണെങ്കില്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ കഴിയും.

 

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍:

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് വെളുത്തുള്ളി. വെളുത്തുള്ളി എല്ലാ വിധത്തിലും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

 

കാന്‍സറിനെ പ്രതിരോധിക്കാന്‍:

കാന്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. തുടക്കത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്തിയാല്‍ വെളുത്തുള്ളി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പെ്പടുത്തുന്നത് എന്തുകൊണ്ടും നല്‌ളതാണ്. എത്ര ഗുരുതരാവസ്ഥയില്‍ നിന്നും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. കാന്‍സര്‍ പോലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തെ നേരിടാന്‍ വെളുത്തുള്ളിക്ക് കഴിയും. സ്തനാര്‍ബുദം, കുടലിലെ കാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനുള്ള പ്രത്യേക കഴിവുണ്ട് വെളുത്തുള്ളിക്ക്.


അണുബാധ തടയാന്‍:

രോഗപ്രതിരോധ ശേഷി കുറവുള്ളവരില്‍ പലപേ്പാഴും അണുബാധക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പലപേ്പാഴും അണുബാധ കൊണ്ടുണ്ടാകുന്ന പല പ്രശ്‌നങ്ങളേയും പരിഹരിക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഇത് ബാക്ടീരിയയേയും വൈറസിനേയും ഇല്ലാതാക്കുന്നു.


ഗ്യാസിനെ ഇല്ലാതാക്കാന്‍:

നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഗ്യാസ്. എല്‌ളാ വിധത്തിലുള്ള വായുസംബന്ധമായ പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ വെളുത്തുള്ളി നല്ലതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പെ്പടുത്തുന്നത് ശരിയായ ദഹനം ലഭിക്കാന്‍ സഹായകമാണ്.

OTHER SECTIONS