By online desk .08 10 2020
വേനല്ക്കാലാരംഭത്തോടെ പലതരം അസുഖങ്ങളുടെ കാലമായി എന്ന് തന്നെ പറയാം. ചൂട് വര്‍ദ്ധിക്കുന്നതിനനുസരിച്ച് അസുഖങ്ങളും വര്‍ദ്ധിക്കുന്നു. ചൂട് കാലത്ത് സ്ത്രീപുരുഷ ഭേദമന്യേ അഭിമുഖീകരിക്കുന്ന ഒരു കേശ പ്രശ്നമാണ് മുടി കൊഴിച്ചില്‍. ശരീരം ഡ്രൈ ആകുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശരീരചര്‍മ്മത്തിന് പുറമേ മുടിയുടെ കാര്യത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നു.
വേനല്‍കാലത്ത് മുടി നരയ്ക്കുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. ചൂടൂ കൂടുന്നതിനനുസരിച്ച് മുടി കൊഴിയുന്നുവെങ്കില്‍, ചില മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാം.
ശരിയായ ഭക്ഷണ ക്രമവും കൂടുതല്‍ വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് മുടിക്ക് സംരക്ഷണം നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു.
മുടി നല്ല രീതിയില്‍ സംരക്ഷിക്കാന്‍ വേണ്ടി പാലിക്കേണ്ട ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...
ചൂടുകാലത്ത് മുടി തുണികൊണ്ട് മറയ്ക്കുക. കഠിനമായ വേനല്‍ ചൂട് കേശസംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ മുടി കോട്ടണ്‍ തുണികൊണ്ട് മറയ്ക്കുന്നത് നല്ലതാണ്. കൂടിയ തോതിലുള്ള സൂര്യപ്രകാശം മുടിയുടെ നിറം മങ്ങാന്‍ കാരണമാകുന്നു.
മുടി കഴുകുക: വേനല്‍ക്കാലത്ത് മുടിയില്‍ കൂടുതലായി പൊടി എത്തിച്ചേരാന്‍ സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ദിവസേന മുടി കഴുകുന്നത് നല്ളതാണ്. ബ്ളീച്ച് പൗഡര്‍ ചേര്‍ന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുത്തവെള്ളം എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നതിന് പകരം സാധാരണ വെള്ളം മാത്രമേ മുടി കഴുകാന്‍ ഉപയോഗിക്കാവൂ.