അധിക നേരം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നുവെങ്കില്‍ പൈല്‍സോ?

By anju.10 10 2018

imran-azhar

പൈല്‍സ് കോര്‍പ്പറേറ്റ് മേഖലകളില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ക്കിടയില്‍ വ്യാപകമാവുന്ന ഒരു പ്രധാന രോഗമാണെന്നാണ് ബെംഗ്‌ളൂരു, അപ്പോളോ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നരസിംഹയ്യ ശ്രീനിവാസയ്യ പറയുന്നത്.

 

ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ പൈല്‍സ് രോഗികളില്‍ 14
ശതമാനവും ടെക്കികളാണെന്ന് ഡോക്ടര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു.
മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നതോടെ മലാശയത്തിന്റെ അറ്റത്ത് ഒരു പാളിയോ തടിപ്പോ രൂപപ്പെടുന്നു. ഇത് പിന്നീട് വേദനയ്ക്കും അസ്വസ്ഥതയ്ക്കും രക്തം പൊടിയുന്നതിനുമെല്ലാം കാരണമാകുന്നു. ക്രമേണ ഇത് ദഹനപ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. പൈല്‍സ് പിടിപെടുന്നത് എന്തുകൊണ്ടെന്ന് കൃത്യമായി നിര്‍വ്വചിക്കാനാകില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍, പാരമ്പര്യഘടകങ്ങളും, ജീവിതരീതികളിലും, മലബന്ധം, കൃത്യമായ ഭക്ഷണശീലങ്ങളില്ലായ്മയും ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിന്റെ അപര്യാരപ്തതയും രോഗാവസ്ഥയിലേക്ക് നയിക്കാമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. വിവിധ ഘട്ടങ്ങളാണ് പൈല്‍സിനുള്ളത്. ഇതില്‍ ഓരോ ഘട്ടത്തിനും പ്രത്യേകം ചികിത്സകളാണ് നല്‍കുന്നത്. ആദ്യഘട്ടങ്ങളിലാണെങ്കില്‍ മരുന്നിനോടൊപ്പം ആരോഗ്യകരമായ ഡയറ്റും കൃത്യമായ വ്യായാമത്താലും പ്രശ്‌നം പരിഹരിക്കാം.

OTHER SECTIONS