ആരോഗ്യകരമായ രീതിയില്‍; തടി കുറയ്ക്കാന്‍...

By online desk .08 10 2020

imran-azhar

 

 

ആരോഗ്യ - സൗന്ദര്യ സംരക്ഷണകാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അമിത വണ്ണം. പലവിധ മാര്‍ഗ്ഗങ്ങളും മാറി മാറി പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കില്‍ പാര്‍ശ്വഫലമൊന്നുമില്ലാത്ത ഈ ഗൃഹമാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ...

 

ഇഞ്ചി: ഇഞ്ചി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാര്‍ഗ്ഗമാണ്. ഇത് വയറ്റിലെ കനത്തെ ഇല്‌ളാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ. തടി സംബന്ധമായ പ്രശ്‌നങ്ങളെ ഇഞ്ചി ചായ കൊണ്ട് പ്രതിരോധിക്കാം.

 

 


വെളുത്തുള്ളി: വെളുത്തുള്ളി പല വിധത്തിലും ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതിനെ അമിത വണ്ണം കുറയ്ക്കുന്ന കാര്യത്തില്‍ ഗുണങ്ങളേറെയാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ്.