ശരീരം മെലിഞ്ഞിരിക്കുന്നുവോ...?

By anju.30 06 2019

imran-azhar

 

ആധുനിക സൗന്ദര്യ സങ്കല്‍പ്പം വടിവൊത്ത ശരീരമാണ്. വടിവൊത്ത ശരീരം സ്വന്തമാക്കാന്‍ ക്രമീകരിച്ചും, ഉള്‍പ്പെടുത്തിയും ഒഴിവാക്കിയും ഭക്ഷണക്രമം ചിട്ടപ്പെടുത്തി വളരെയധികം ശ്രദ്ധയോടെ പരിപാലിക്കുന്നവരാണ് ഭൂരിഭാഗം പേരും.
എന്നാല്‍, ചില അവസരങ്ങളിലെ ഈ ചിട്ടവട്ടങ്ങളില്‍ അകപ്പെട്ട് ശരീരം മെലിഞ്ഞ് കോലുപോലെയാകാന്‍ സാദ്ധ്യതയുണ്ട്. ചിലര്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ മെലിഞ്ഞിരിക്കുന്നു. എന്നാല്‍, മറ്റു ചിലര്‍ എത്ര കഴിച്ചാലും വണ്ണം വയ്ക്കാറില്ല.
അത്ര മെലിയണ്ടായിരുന്നുവെന്ന് സ്വയം തോന്നുന്നുവെങ്കില്‍, വണ്ണം വയ്ക്കാന്‍ ഈ മാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ...


. പ്രഭാതഭക്ഷണം സമയമനുസരിച്ച് ശീലമാക്കുക.
.ഉലുവ തണുത്ത വെള്ളത്തില്‍ ഇട്ട് പിറ്റേന്ന് കാലത്ത് വെറും വയറ്റില്‍ കുടിക്കുക. ഇപ്രകാരം ഒരു മാസമെങ്കിലും പാലിക്കേണ്ടതാണ്.
. ബദാം പരിപ്പ് പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
.നിത്യ ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക.
. ദഹനം നല്ല രീതിയില്‍ നടക്കാന്‍ മിതമായ രീതിയില്‍ വ്യായാമവും ചെയ്യുക.
. ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്ന് മണിക്കൂര്‍ ഇടവേള നല്‍കുക. എന്നാല്‍ ഇടവേള ഒരിക്കലും അഞ്ച് മണിക്കൂറില്‍ കൂടുതലാകരുത്.
. പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ പാല്‍ കുടിക്കുക. പാലിനൊപ്പം മില്‍ക്ക് ഷേക്കുകളും പാലു കൊണ്ടുള്ള സ്മൂത്തികളും മാറി മാറി ശീലമാക്കാം.
. വെള്ളം മാത്രം കുടിക്കാതെ, പഴച്ചാറുകള്‍, പാല്‍ തുടങ്ങി കാലറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. ഇടയ്ക്ക് ഒരു സോഡായാകാം.
.ഏത്തപ്പഴം പോലുള്ള ഊര്‍ജ്ജം കൂടിയ പഴങ്ങള്‍ വണ്ണം വയ്ക്കാന്‍ ഉത്തമമാണ്. ഏത്തപ്പഴവും പാലും കൂടി ചേര്‍ത്ത് ഷേക്ക് ആയോ ഏത്തപ്പഴം നെയ്യില്‍ വഴറ്റിയോ കഴിക്കാം.
.ച്യവനപ്രാശത്തില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് പ്രതിരോധശക്തി കൂട്ടും. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും വണ്ണം വയ്ക്കാനും നല്ലതാണ്.
.പച്ചക്കറി സാലഡുകള്‍ കഴിക്കുമ്പോള്‍ ഒലിവെണ്ണയോ മറ്റോ അതില്‍ ചേര്‍ക്കാം.

OTHER SECTIONS