അമിതമായി നെല്ലിക്ക കഴിച്ചാല്‍?

By anju.02 07 2019

imran-azhar


ആരോഗ്യ - സൗന്ദര്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് നെല്ലിക്ക. എന്നാല്‍, അമിതമായാല്‍ അത് ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തില്‍ ദോഷകരമായി ഭവിക്കും. നെല്‌ളിക്ക അമിതമായി കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. പലപേ്പാഴും അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നെല്ലിക്ക സൃഷ്ടിക്കുന്നത്. നെല്‌ളിക്കയുടെ അമിതോപയോഗത്താലുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് അറിയൂ...


അസിഡിക് സ്വഭാവം: നെല്‌ളിക്കയുടെ അസിഡിക് സ്വഭാവം തന്നെയാണ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ വെറും വയറ്റില്‍ നെല്‌ളിക്ക കഴിക്കുമ്പോള്‍ അത് പലപേ്പാഴും അസിഡിറ്റിക്ക് കാരണമാകുന്നു. എപേ്പാഴും ദഹനസംബന്ധമായ പ്രശ്‌നം ഉള്ളവര്‍ നെല്‌ളിക്ക ഒഴിവാക്കുന്നതാണ് നല്‌ളത്.
പ്രമേഹ മരുന്നിനൊപ്പം കഴിച്ചാല്‍: നെല്‌ളിക്ക കഴിക്കുന്നത് പ്രമേഹത്തിന് നല്‌ളതാണ്. എന്നാല്‍, പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകള്‍ക്കൊപ്പം നെല്‌ളിക്ക കഴിക്കുന്നത് നല്‌ളതല്‌ള. ഇത് നെഗറ്റീവ് ഫലമാണ് നല്‍കുക.


അലര്‍ജി: നെല്‌ളിക്ക ചിലരില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. നെല്‌ളിക്ക അലര്‍ജിയുള്ളവര്‍ നെല്‌ളിക്ക ഉപയോഗിച്ചാല്‍ അതിസാരം, വയറു വേദന, അടിവയറ്റിലെ വേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, വായ്ക്ക് ചുറ്റുമുള്ള വീക്കവും ചുവപ്പ് നിറവും മുഖത്ത് ചുവപ്പ് നിറവും ചൊറിച്ചിലും വീക്കവും ശ്വാസതടസ്‌സം തലവേദന, മന്ദത എന്നിവയ്ക്ക് കാരണമാകാറുണ്ട്.


മൂത്രത്തിന് ദുര്‍ഗന്ധം: വിറ്റാമിന്‍ സിയുടെ കലവറ തന്നെയാണ് നെല്ലിക്ക. ഇത് തന്നെയാണ് പ്രശ്‌നത്തിന് കാരണം. അസിഡിക് സ്വഭാവമുള്ള നെല്‌ളിക്ക അമിതമായി കഴിക്കുമ്പോള്‍ അമിതമായ മൂത്രം പോകും. മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും എരിച്ചിലും അനുഭവപെ്പടും. മൂത്രത്തിന് ദുര്‍ഗന്ധവും അനുഭവപെ്പടാം.


രക്തസമ്മര്‍ദ്ദം: രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ മാറ്റമുണ്ടാക്കാന്‍ നെല്‌ളിക്കയുടെ ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ ബിപിക്ക് മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ നെല്‌ളിക്കകഴിക്കുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും.


പ്രായം കൂടുതല്‍: അമിതമായ നെല്‌ളിക്കയുടെ ഉപയോഗത്താല്‍, പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപെ്പടാനും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാനും സാദ്ധ്യതയുണ്ട്.