നന്നായി പാകമാകാത്ത പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചാല്‍...

By Anju N P.18 Jun, 2018

imran-azhar

ആരോഗ്യസംരക്ഷണത്തിന് ഫലവര്‍ഗ്ഗങ്ങള്‍ ശീലമാക്കാറുണ്ട് നമ്മളില്‍ പലരും. ഡയറ്റ് ചെയ്യുന്നവര്‍ പോലും അവരുടെ ഭക്ഷണക്രമത്തില്‍ പലതരത്തിലുള്ള പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്.


കാരണം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും, മറ്റും പഴങ്ങളിലൂടെ ലഭിക്കും. എന്നാല്‍, നന്നായി പാകമാകാത്ത ഫലങ്ങള്‍ കഴിക്കുന്നുവെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.


പാകമാകാത്ത പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്ന ശീലം നന്നല്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം അത് ശരീരത്തെ ദോഷകരമായി ബാധിക്കും. നന്നായി പഴുക്കാത്ത ഫലവര്‍ഗ്ഗങ്ങള്‍ കഴിച്ചാലുണ്ടാകാവുന്ന ദോഷഫലത്തെക്കുറിച്ച് അറിയൂ...


ദഹനപ്രശ്‌നം : നന്നായി പാകമാകാത്ത പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചാല്‍ ദഹിക്കാന്‍ താമസിക്കും. ഇത് ചിലപ്പോള്‍ ദഹനപ്രക്രിയയെ തകരാറിലാക്കും. പഴുക്കാത്ത പഴങ്ങള്‍ കഴിക്കുമ്പോള്‍ വായിലെ ചര്‍മ്മത്തില്‍ മുറിവുകള്‍ ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്. ദഹനപ്രശ്‌നം വയറുവേദനയ്ക്ക് കാരണമാകാം.


തലചുറ്റല്‍, ഛര്‍ദ്ദി, വയറിളക്കം , മലബന്ധം: നന്നായി പഴുക്കാത്ത പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് പലപ്പോഴും തലചുറ്റല്‍, ഛര്‍ദ്ദി, വയറിളക്കം, മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ ക്ഷണിച്ച് വരുത്തും. ചിലരില്‍ ദഹനപ്രശ്‌നത്തോടൊപ്പം തലചുറ്റലിനും, മറ്റു ചിലര്‍ക്ക് മലബന്ധം, ഛര്‍ദ്ദിക്കും കാരണമാകാം. വയറ്റില്‍ അടിഞ്ഞു കൂടിയ ദഹിക്കാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ ശരീരം കണ്ടെത്തുന്ന വഴിയാണ് പലപ്പോഴും ഛര്‍ദ്ദി അല്ലെങ്കില്‍ വയറിളക്കം.


ദന്തക്ഷയം: നന്നായി പഴുക്കാത്ത പഴങ്ങള്‍ കഴിക്കുന്നത്ത് പല്ലിന്റെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകും. പഴുക്കാത്ത പഴങ്ങളില്‍ ധാരാളം ആസിഡ് അടങ്ങിയിട്ട്. ഇത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും.


ടോക്‌സിന്‍സ് : പഴുക്കാത്ത പഴങ്ങളില്‍ ചെറിയ അളവില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പഴുക്കാത്ത പൈനാപ്പിള്‍, പപ്പായ, തക്കാളി എന്നിവയിലാണ് കൂടുതലായി കാണുന്നത്്. അതിനാലാണ് ഗര്‍ഭിണികള്‍ പച്ച പപ്പായ കഴിക്കരുതെന്ന് പറയുന്നത്.
പഴുക്കുക