കാൽവിരലിന്റെ നിരയും വലിപ്പവും കണ്ടാലറിയാം നിങ്ങൾ എത്തരക്കാരനാണെന്ന് !

By Anju.03 Apr, 2018

imran-azhar

 

കാല്‍വിരലിന്റെ വലുപ്പം നോക്കി ഒരാളുടെ സ്വഭാവം അറിയാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ നിങ്ങളില്‍ എത്ര പേര്‍ വിശ്വസിക്കും ? കാല്‍ വിരല്‍ നോക്കി ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. അപ്പോള്‍ നിങ്ങള്‍ക്കും തോന്നാം ഈ പറയുന്നതില്‍ എന്തോ കാര്യമുണ്ടെന്ന്. വിരലിന്റെ വലുപ്പം അനുസരിച്ച് ഓരോരുത്തരുടെയും സ്വഭാവം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.

 

 

 

1. കൂടുതല്‍ ആളുകളുടെയും കാല്‍ വിരലുകളില്‍ തള്ള വിരല്‍ (പെരുവിരല്‍) നീളം കൂടിയും തൊട്ടടുത്ത വിരലുകള്‍ യഥാക്രമം നീളം കുറഞ്ഞു വരുന്നവയുമാണ്. ഇത്തരം വിരലുകള്‍ ഉള്ള ആളുകള്‍ എല്ലാവരുടെയുംപ്രശംസ പിടിച്ചുപറ്റുന്നവരും സൗഹാര്‍ദ്ദപരമായി ഇടപെടുന്നവരും ആരെയും സഹായിക്കാന്‍ മനസ്സുള്ളവരും ആയിരിക്കും.

 

 

2. പെരുവിരലിനേക്കാള്‍ നീളം കൂടുതലായിരിക്കും ചിലരില്‍ രണ്ടാമത്തെ വിരലിന്. അതിനു തൊട്ടടുത്തുള്ള വിരലുകളുടെ നീളം കുറഞ്ഞു വരുന്നതായും കാണാം. നല്ല സംഘാടകരായ ഇവര്‍ ഹാസ്യം ഇഷ്ടപ്പെടുന്നവരാണ്. സര്‍ഗ്ഗശേഷി കൂടുതലുള്ള ഇവര്‍ അതിമോഹമുള്ളവരും എല്ലാത്തിനോടും അഭിനയവേശം പുലര്‍ത്തുന്നവരുമായിരിക്കും.

 

 

3. എല്ലാ വിരലുകളും ഒരേ നീളമുള്ളവരാണ് മറ്റു ചിലര്‍. ഇത്തരം വിരലുകളുള്ള പാദങ്ങളെ കൃഷീവലപാദങ്ങള്‍ എന്നാണു പൊതുവെ അറിയപ്പെടുന്നത്. ഇങ്ങനെയുള്ളവര്‍ വളരെ ജാഗരൂകരും വിശ്വസ്തരും ആയിരിക്കും ഏതൊരു വിഷയത്തെയും മാതൃകാപരമായും ആദര്‍ശയോഗ്യമായും പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിയും.

 

 

4. പെരുവിരല്‍ വലുതും തുടര്‍ന്ന് വരുന്ന വിരലുകള്‍ യഥാക്രമം നീളം കുറഞ്ഞും വരുന്ന രീതിയിലുള്ള പാദങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഇതില്‍ അവസാനത്തെ വിരല്‍ (ചെറുവിരല്‍) മറ്റു വിരലുകളെ അപേക്ഷിച്ച് വളരെ ചെറുതാണെങ്കില്‍ അത്തരക്കാര്‍ വിശ്വാസ്യ യോഗ്യരും തുറന്ന മനസ്സോടെ പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും.

 

 

5. വിരലുകള്‍ തമ്മിലുള്ള അകലം കൂടുതലുള്ള ആളുകള്‍ പൊതുവെ സഞ്ചാരപ്രിയരായിരിക്കും. പുതിയപുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും അവിടേക്കു യാത്രപോകാനുമൊക്കെ ഇവര്‍ക്ക് വലിയ ഉത്സാഹമാണ്.

 

 

6. പെരുവിരല്‍ മറ്റു വിരലുകളെക്കാള്‍ നീളം കൂടിയും മറ്റു വിരലുകളെല്ലാം ഒരേ നീളവും ഉള്ള ആളുകള്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നവരാണ്.ചര്‍ച്ചകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെടാനും അതില്‍ വിജയിക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്.

 

 

7. മൂന്നാമത്തെയും നാലാമത്തെയും വിരലുകള്‍ക്കിടയില്‍ അകലം ഉള്ള വിധത്തിലുള്ള വിരലുകളോടുകൂടിയ പാദങ്ങള്‍ ഉള്ളവര്‍ ശാന്ത പ്രകൃതക്കാരും സമാധാനകാംക്ഷികളും ആയിരിക്കും. സമാന സ്വഭാവമുള്ളവരുമായി കൂട്ടുകൂടാനാണ് ഇവര്‍ക്കിഷ്ടം.

 

 

8. പെരുവിരല്‍ മറ്റു വിരലുകളില്‍ നിന്നും അല്പം അകന്നു നില്‍ക്കുന്നവരാണെങ്കില്‍ അല്പം ദുഷ്ടന്മാരാണെന്നു തന്നെ കണക്കാക്കാം. ഇപ്പോഴും സ്വതന്ത്രരായി കാണപ്പെടുന്ന ഇവര്‍ കുറച്ച് ദുഷ്ടന്മാരാണെന്നു തന്നെ മനസ്സിലാക്കിക്കോളൂ.

 

OTHER SECTIONS