വിഷാദം സെക്‌സിനെ തകര്‍ക്കും; ഹൃദയത്തിനും വില്ലന്‍

By Rajesh Kumar.18 06 2020

imran-azhar

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്ത് 256 മില്ല്യന്‍ വിഷാദരോഗികളുണ്ട്. മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും ബാധിക്കുന്ന ഒരു മാനസിക രോഗാവസ്ഥയാണ് വിഷാദം. സ്ഥായിയായ സങ്കടം, ഒന്നിനോടും താല്‍പ്പര്യമില്ലായ്മ, കാര്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നിവയാണ് വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മറഞ്ഞിരിക്കുന്ന ഈ മാനസിക വില്ലന്‍ നിരവധി ശാരീരിപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

 

* ക്രോണിക് സ്‌ട്രെസ്സും വിഷാദവും ശരീരത്തില്‍ ഇന്‍ഫ്‌ളമേഷനു കാരണമാകുകയും അതുവഴി രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുകയും ചെയ്യും.

 

* വിശപ്പിലെ വ്യതിയാനങ്ങളാണ് വിഷാദത്തിന്റെ മറ്റൊരു ശ്രദ്ധിക്കപ്പെടുന്ന പ്രധാന ലക്ഷണം. അമിതമായി ഭക്ഷണം കഴിക്കുകയോ ഭക്ഷണത്തോട് വിരക്തി തോന്നുകയോ ചെയ്യും. തത്ഫലമായി ശരീരഭാരത്തില്‍ പെട്ടെന്നു വ്യതിയാനം ഉണ്ടാകും.

 

* വിഷാദം ഹൃദയത്തിനും വില്ലനാകും. പതിവായുള്ള സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ സ്രാവത്തിനു കാരണമാകും. കോര്‍ട്ടിസോള്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുട നില, കൊളസ്‌ട്രോള്‍ എന്നിവയെ സ്വാധീനിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യും.

 

* വിഷാദം സെക്‌സിനെയും തകര്‍ക്കും. ലൈംഗിക മരവിപ്പിനൊപ്പം രതിമൂര്‍ച്ഛയില്ലായ്മയും വിഷാദത്തിന്റെ ഫലമായുണ്ടാവാം. നിരവധി പഠനങ്ങള്‍ ഇതു സംബന്ധിച്ച് ഉണ്ടായിട്ടുണ്ടെങ്കിലും ലൈംഗികതയും വിഷാദവും തമ്മിലുള്ള ബന്ധം വിശദീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല.

 

 

OTHER SECTIONS