കുതിര്‍ത്ത് തൊലി കളഞ്ഞ ബദാം ശീലമാക്കിയാല്‍...

By Anju N P.25 Jul, 2018

imran-azhar


നട്‌സ് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പല അസുഖങ്ങളും ചെറുത്ത് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു മാര്‍ഗ്ഗം കൂടിയാണിത്.
നട്‌സിന്റെ കാര്യത്തില്‍ ബദാമിന് പ്രധാന സ്ഥാനം തന്നെയുണ്ട്. ശരീരത്തിലെ ചീത്ത കൊഴുപ്പായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ച് എച്ച്ഡിഎല്‍ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ബദാം വളരുന്ന പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയാല്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയൂ...

 


ബദാം കുതിര്‍ത്ത് തൊലി കളഞ്ഞ് രാവിലെ രണ്ട് എണ്ണം വീതം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത് വിടുന്ന ലിപാസ് എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും. കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്ഡിഎല്‍) അളവ് ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ് കുറയ്ക്കുകയും ചെയ്യും. എച്ച്ഡിഎല്ലിന്റെയും എല്‍ഡിഎല്ലിന്റെ അനുപാതം നിലനിര്‍ത്തി ഹൃദയത്തെ സംരക്ഷിക്കുന്നു.

 


ബദാമിലെ വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കും. ബാദാമിലെ മഗ്‌നീഷ്യത്തിന് ഹൃദയ സ്തംഭനത്തെ ചെറുക്കുകയും ഇതിലടങ്ങിയിട്ടുള്ള ഫോലിക് ആസിഡ് ധമനികളില്‍ തടസ്‌സം ഉണ്ടാകുന്നത് തടയുന്നു.

 


എല്ലിന്റെ ആരോഗ്യത്തിനായി:

ബദാമിലെ ഫോസ്ഫറസ് കുഞ്ഞുങ്ങളിലെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബദാം ശീലമാക്കിയാല്‍, പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന എല്ലുതേയ്മാനം പോലുളള രോഗങ്ങളെ പ്രതിരോധിക്കുന്നു.

 


പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍:

കുഞ്ഞുങ്ങളില്‍ പ്രതിരോധ ശേഷി പൊതുവേ കുറവാണ്. ബദാമിലെ ആല്‍ക്കലി കുഞ്ഞുങ്ങളില്‍ പ്രതിരോധശേഷി വളര്‍ത്താന്‍ ഏറെ നല്ലതാണ്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും ഇത് ശരീരകോശങ്ങളെ നശിപ്പിക്കുന്ന റാഡിക്കലുകളെ തടഞ്ഞ് അസുഖങ്ങള്‍ വരാതെ സംരക്ഷിക്കുന്നു.

 


തലച്ചോറിന്റെ വളര്‍ച്ചയ്ക്കായി:

തലച്ചോറിന്റെ വളര്‍ച്ചയ്ക്കും , ബുദ്ധിശക്തിയും ഓര്‍മ്മശക്തിയുമെല്ലാം മെച്ചപ്പെടുത്താന്‍ ബദാം ഏറെ ഗുണപ്രദമാണ്. ഇതിലെ എല്‍ കാര്‍ട്ടിനൈന്‍, റൈബോഫ്ളേവിന്‍ എന്നിവ തലച്ചോറിന്റെയും നാഡികളുടെയും വികാസത്തിന് അത്യുത്തമമാണ്. അല്‍ഷീമേഴ്‌സ് രോഗത്തെ തടഞ്ഞ് കുഞ്ഞുങ്ങളുടെ പഠനത്തിന് സഹായിക്കുന്നു.

 


ഊര്‍ജത്തിനായി:

ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവ കുഞ്ഞുങ്ങളില്‍ ഊര്‍ജം പ്രദാനം ചെയ്ത്, അവരെ ചുറുചുറുക്കുള്ളവരാക്കുന്നു.

 


ശോധനയ്ക്ക്:

സാധാരണ കുഞ്ഞുങ്ങളില്‍ കാണുന്ന മലബന്ധവും ശോധനക്കുറവിനുമുള്ളൊരുനല്ലൊരു പ്രതിവിധിയാണ് ബദാം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ തടഞ്ഞ് നല്ല ശോധനയ്ക്കും, ഇതിലെ നാരുകള്‍ കുടല്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

 


വിളര്‍ച്ച തടയാന്‍:

കുഞ്ഞുങ്ങളിലെ വിളര്‍ച്ച സര്‍വ്വസാധാരണമാണ്. ബദാമിലെ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവ ഹീമോഗേ്‌ളാബിന്‍ സിന്തെസസിന് സഹായിക്കുകയും. ഇതുവഴി അനീമിയെ പ്രതിരോധിക്കുന്നു.

 


മസിലുകള്‍ക്ക് ഉറപ്പ് നല്‍കാന്‍:

ബാദാം ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കി അമിത വണ്ണത്തെ തടഞ്ഞ് കുഞ്ഞുങ്ങളുടെ മസിലുകള്‍ക്ക് ഉറപ്പു നല്‍കുന്നു.