കരിക്കിൻവെള്ളം ഔഷധഗുണകളുടെ ഉറവിടം

By Savitha Vijayan.20 Jun, 2017

imran-azhar

കരിക്കിൻവെള്ളം ഔഷധത്തിന്റെ ജലസ്രോതസ്സാണ്‌.കേരളത്തിന് തെങ്ങും നാളികേരവും  കരിക്കു മൊക്കെ ഏറെ  പ്രിയപ്പെട്ടതാണ്.എന്നാൽ കരിക്കിൻവെള്ളം ഒരു ഉത്തമ ദാഹശമനിയായി പലരും ഉപയോഗിക്കുണ്ടെങ്കിലും  അതിന്റെ ഔഷധഗുണങ്ങളെ  കുറിച് അറിയാവുന്നവർ അധികം ഉണ്ടാവില്ല. ധാതുക്കളും ആന്റിഓസിഡന്റുകളും ധാരാളം അടങ്ങിരിക്കുന്ന ഈ  പ്രകൃതിദത്ത പാനീയം ക്ഷീണം  അകറ്റുന്നതിനൊപ്പം പല രോഗങ്ങളെ  തടയുന്നതിനും സഹായകമാണ്.സൗന്ദര്യ സംരക്ഷണത്തിന്   സമയവും പണവും മാറ്റിവെക്കുന്നവർ കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണവും കൂടി അറിയണം.ചർമ്മത്തിന് തിളക്കം നൽകാനും ശരീരഭാരം  കുറയ്ക്കുന്നതിനും ഒരു ഉത്തമ പ്രതിവിധിയാണ്.7 ദിവസം കൊണ്ട് വൃക്കയിലെ കല്ല്  നീക്കം ചെയ്യാനും  കരിക്കിൻ വെള്ളത്തിനു സാധിക്കും.കൂടാതെ ആന്തരിക അവയവങ്ങളുടെ ശുദ്ധീകരണം മൂത്രാശയ രോഗങ്ങളുടെ ശമനം തുടങ്ങിയവയും ഇതിലൂടെ സാധ്യമാകുന്നു.ഗർഭിണികൾ കരിക്കിൻ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.ദിവസേന കരിക്കിൻ വെള്ളം ശീലമാക്കുന്നത് ഉന്മേഷത്തിനും അതിലുപരി മാനസിക  സമ്മർദ്ദം കുറക്കുന്നതിനും ഉത്തമമാണ്.ശരീരത്തിനകത്തും പുറത്തും ഒരുപോലെ ഉപകാരപ്രദമാണ് കരിക്കിൻവെള്ളം.