കാന്‍സര്‍ ചികിത്സ ഭയക്കേണ്ടതില്ല

By Rajesh Kumar.02 Feb, 2017

imran-azhar

ഡോ. എം. കൃഷ്ണന്‍ നായര്‍ 
സീനിയര്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ്
ശ്രീ ഉത്രം തിരുനാള്‍ റോയല്‍ ഹോസ്പിറ്റല്‍
ഉള്ളൂര്‍, തിരുവനന്തപുരം

 

കാന്‍സര്‍ (അര്‍ബുദം) ഈ വാക്കിനെ പേടിക്കാത്ത ആരുണ്ട്? മരണമെന്ന പ്രതിഭാസത്തോട് ഇത്രയും സമന്വയിപ്പിക്കാവുന്ന വേറൊരു പേരുണ്ടോ എന്ന് സംശയമാണ്. വളരെ സങ്കീര്‍ണ്ണവും ഗഹനവുമാണ് ഇതിന്റെ ചികിത്സയും. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു വാചകമുണ്ട്; മിടുക്കന്മാരായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതിങ്ങനെ 'ഒഫ / റമഫ ശദരു നന്‍ഴഫ നദഷനഫഴ’. കാന്‍സര്‍ എത്രതന്നെ പേടിപ്പിക്കുന്നതും ഗഹനമാണെന്നതുപോലെ തന്നെയാണ് ചികിത്സാരീതികളെക്കുറിച്ചുള്ള ഭയവും. ഇതിനുള്ള പ്രധാന കാരണം കീമോതെറാപ്പിയെയും റേഡിയേഷനെയും പറ്റിയുള്ള അബദ്ധ ധാരണകളാണ്. ചെറുപ്പക്കാരായ പ്രശസ്തരായ രോഗികള്‍ വരെ താരതമ്യേന വീര്യം കുറഞ്ഞ മരുന്നുകളുപയോഗിച്ചുള്ള കീമോതെറാപ്പി എടുത്തിട്ട് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പുസ്തകം വരെ ഇറക്കുന്നു. ഈ പ്രഹസനങ്ങളും ചില ബന്ധുമിത്രാദികള്‍ക്കുണ്ടായിട്ടുള്ള അനുഭവങ്ങളുമാണ് പലരെയും ചികിത്സ തന്നെ വിസമ്മതിക്കാന്‍ ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചികിത്സാരീതികളെ ശാസ്ത്രീയമായി അപഗ്രഥിക്കാം.

 


അര്‍ബുദ ചികിത്സയില്‍ ലോകത്ത് നൂതനമായ പല കണ്ടുപിടുത്തങ്ങളും നിമിഷംപ്രതി ഉണ്ടായിക്കൊണ്ടേയിരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍, ഇത് ചികിത്സാമാര്‍ഗ്ഗമായി വരാന്‍ കാലതാമസമെടുക്കും. എന്തെന്നാല്‍, ഒരു പുതിയ മരുന്ന് ഘട്ടംഘട്ടമായുള്ള ക്‌ളിനിക്കല്‍ ട്രയല്‍സും വിദഗ്ദ്ധന്മാരുടെ നിരീക്ഷണവുമെല്ലാം കഴിഞ്ഞ് മാത്രമേ അര്‍ബുദരംഗത്തെ ഡോക്ടര്‍മാര്‍ക്ക് അവലംബിക്കാനായി എഴുതപ്പെട്ടിട്ടുള്ള ഗൈഡ് ലൈനില്‍ വരുകയുള്ളു. കീമോതെറാപ്പി, സര്‍ജറി, റേഡിയേഷന്‍, ടാര്‍ഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി (ഇന്ത്യയില്‍ ലഭ്യമല്ല) ഇവയാണ് കാന്‍സറിനുള്ള ചികിത്സാരീതികള്‍. ഇതില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചുവരുന്നത് സര്‍ജറിയും റേഡിയേഷനും കീമോതെറാപ്പിയുമാണ്. ടാര്‍ഗെറ്റഡ് തെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയും ചുരുക്കം ചില കാന്‍സറുകള്‍ക്ക് മാത്രമാണ് ഫലപ്രദമായി കണ്ടിട്ടുള്ളത്.

 

കീമോതെറാപ്പിയെ പേടിക്കേണ്ട
കീമോതെറാപ്പി കാന്‍സര്‍ എന്ന പദം പോലെ തന്നെ ഭീതി ഉളവാക്കുന്ന ഒരു വാക്കാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ പലതും അബദ്ധധാരണകളാണ് താനും. എന്താണ് കീമോതെറാപ്പി? പലരും ധരിച്ചുവച്ചിരിക്കുന്നതുപോലെ ഒരു മരുന്ന് മാത്രമല്ല, അര്‍ബുദചികിത്സയ്ക്കുപയോഗിക്കുന്ന പല ശ്രേണിയില്‍പ്പെട്ട വിവിധതരം മരുന്നുകളെയാണ് (ഏകദേശം 100 മരുന്നുകള്‍) പൊതുവേ കീമോതെറാപ്പി എന്ന് വിളിക്കുന്നത്. ഇതില്‍ 80 ശതമാനം മരുന്നുകളും മുടികൊഴിച്ചില്‍ ഉണ്ടാക്കുന്നു. കീമോതെറാപ്പി എന്ന പേരിനൊപ്പം തന്നെ പ്രചരിച്ച ഛര്‍ദ്ദി, ഓക്കാനം എന്നീ പാര്‍ശ്വഫലങ്ങള്‍ ഇപ്പോള്‍ അധികം കാണാന്‍ തന്നെയില്ല എന്നുപറയാം. ഛര്‍ദ്ദി ഒഴിവാക്കാന്‍ വളരെ ഫലപ്രദമായ മരുന്നുകളുണ്ട്. പിന്നെ ഓരോ മരുന്നിന്റെയും പ്രത്യേകത അനുസരിച്ച് രക്തത്തിലെ വെളുത്ത രക്താണുവിന്റെ കൗണ്ട് കുറയല്‍, വായിലെയും കയ്യിലെയും തൊലിപോകല്‍, ദേഹത്ത് കുരുക്കള്‍ ഉണ്ടാവുക എന്നിവ കാണാറുണ്ട്. പക്ഷേ, ഈ അവസ്ഥാന്തരങ്ങളൊക്കെയും ഫലപ്രദമായി ചികിത്സിക്കാന്‍ പറ്റുന്നതാണ്. കീമോതെറാപ്പിയെ അധികം പേടിക്കേണ്ട എന്ന് ചുരുക്കം.

 

റേഡിയേഷന് പാര്‍ശ്വഫലങ്ങള്‍ കുറവ്
റേഡിയേഷന്‍ ചികിത്സയെ പറ്റി പറയുകയാണെങ്കില്‍ മനസ്‌സിലാക്കാനുള്ള പ്രധാന കാര്യം ഇത് ലോക്കലൈസ്ഡ് ആയ ചികിത്സ ആണെന്നതാണ്. ഇതിനെ സര്‍ജറിയോട് ഉപമിക്കാം. ഏത് ശരീരഭാഗത്തിനെയാണോ റേഡിയേഷന്‍ കൊണ്ട് ചികിത്സിക്കുന്നത് ആ ഭാഗത്ത് മാത്രമേ റേഡിയേഷന്‍ കൊണ്ടുള്ള എഫക്ട്‌സും സൈഡ് എഫക്ട്‌സും വരുകയുള്ളു. കീമോതെറാപ്പി എടുക്കുമ്പോള്‍ സാധാരണ കാണാറുള്ള യാതൊരു പാര്‍ശ്വഫലങ്ങളും റേഡിയേഷന് ഉണ്ടാകുകയില്ല. എക്‌സ്‌റേയും ഗാമാ രശ്മികളും ( ഹൈ എനര്‍ജി )ശരീരത്തില്‍ കടത്തിവിടുമ്പോള്‍ ഡി.എന്‍.എയില്‍ വ്യതിയാനങ്ങള്‍ വരുത്തിയാണ് കോശങ്ങള്‍ നശിക്കുന്നത്.

 

ടാര്‍ഗെറ്റഡ് തെറാപ്പി
ടാര്‍ഗെറ്റഡ് തെറാപ്പി കൊണ്ട് ഉദ്ദേശിക്കുന്ത് ഒരു കോശത്തില്‍ നിന്ന് മറ്റുള്ള കോശങ്ങളിലേക്കും കോശവളര്‍ച്ചയ്ക്കു കാരണമായ കോശങ്ങളില്‍ നിന്നുണ്ടാകുന്ന സിഗ്‌നലിങ് പാത്ത്‌വെയ്‌സിനെ ബേ്‌ളാക്ക് ചെയ്യുകയാണ്. ഉദാഹരണമായി പറയാവുന്നത് ചരിത്രനേട്ടം തന്നെ കുറിച്ച :ശദര്‍യഷയധ ഘഫറരുവദര്‍ഫ എന്ന ഗുളികയാണ്. സി എം എല്‍ എന്നതരം ലുക്കീമിയ ഈ മരുന്നിന്റെ ഉദ്ഭവത്തിന് മുന്നേ 15 ശതമാനം ആണ് പരിപൂര്‍ണ്ണമായി ഭേദപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അത് 90 - 93 ശതമാനം ആണ്.

 

 

OTHER SECTIONS